Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്! പറഞ്ഞ് തീരും മുന്‍പേ യുവതിക്ക് നേരെ കസേരയേറ് ! വീഡിയോ

Recommended Video

cmsvideo
    യുവതിയെ മർദിച്ച് ബിജെപി | Oneindia Malayalam

    ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞ യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും കൈയ്യറ്റവും. ചെന്നൈയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം.

    യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതും കസേരയെടുത്ത് എറിയുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബഹളം കൂടിയതോടെ ചാനല്‍ അവതാരകന്‍ പരിപാടി എളുപ്പം അവസാനിപ്പിച്ചു.

     ചെന്നൈയില്‍

    ചെന്നൈയില്‍

    ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം പാര്‍ലമെന്‍റിലേക്ക് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യുവതിക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്.
    ചെന്നൈ മെമ്മോറിയല്‍ സ്കൂള്‍ മൈതാനത്തായിരുന്നു പരിപാടി.

     ചര്‍ച്ചയ്ക്കിടെ

    ചര്‍ച്ചയ്ക്കിടെ

    അവതാരകന്‍ മഞ്ജുഷ് ഗോപാല്‍ ആയിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്നത്.ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി നടത്തിയ പരാമര്‍ശം ഏറ്റു പിടിച്ചായിരുന്നു യുവതി സംസാരിച്ചത്.

     കേരള സാഹചര്യം

    കേരള സാഹചര്യം

    ഗാന്ധിയെ കൊന്നത് അവരാണ്. ഗാന്ധിയെ കൊന്നത് നിങ്ങളാണ്. ബിജെപി ആര്‍എസ്എസുകാരാണ്. എന്നിട്ട് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കുകയാണ്, എന്നായിരുന്നു യുവതി പറഞ്ഞത്.

     കസേരയെറിഞ്ഞു

    കസേരയെറിഞ്ഞു

    എന്നാല്‍ ഇതോടെ ചര്‍ച്ചയ്ക്കെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബഹളം വെച്ച് തുടങ്ങി. യുവതി മാപ്പ് പറയണമെന്ന് ഇവര്‍ ആക്രോശിച്ചു.മാപ്പ് പറയാതെ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

     അവസാനിപ്പിച്ചു

    അവസാനിപ്പിച്ചു

    എന്നാല്‍ യുവതി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കസേരയെടുത്ത് യുവതിക്ക് നേരെ എറിഞ്ഞു. ഇതോടെ ​എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതൃഭൂമി പരിപാടി അവസാനിപ്പിച്ചു.

    വീഡിയോ

    വീഡിയോ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+