ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസര്‍കോട്: ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ ഗള്ഫുകാരന് ബി.എസ് നസീറിന്റെ ഭാര്യ ബുസൈല(25)യാണ് മരിച്ചത്.
നവംബര്‍ 22ന് രാത്രിയാണ് അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് ബുസൈലയുടെ മാക്സിയിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ബുസൈലയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. നില വഷളായതിനാല്‍ രണ്ടാഴ്ച മുമ്പ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലേക്ക് വീണ്ടും മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഏഴ് വയസ്സുള്ള ലിനയും രണ്ട് വയസ്സുള്ള ഷഹറാസുമാണ് മക്കള്‍.

കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അബ്ദുല്ല-ഉമൈബ ദമ്പതികളുടെ മകളാണ് ബുസൈല. ബുഷ്റ സഹോദരിയാണ്. ബുസൈലയുടെ മയ്യത്ത് ഉച്ചയോടെ കുന്നിലിലെ വീട്ടിലെത്തിച്ചു.
More From
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications