കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനോട് കളിച്ചാൽ 'ചവിട്ടി കീറി കളയും'; ഹർത്താൽ ദിനത്തിൽ പോലീസും അഴിഞ്ഞാടി, വനിത ഡോക്ടർക്ക് ഭീഷണി!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വ്യാജ ഹർത്താലിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നും പോലീസ് അന്വേഷിച്ചുവരികയാണെന്നും വാർത്തകൾ പുറത്തു വരുന്നതിനിടെ പോലീസും അഴിഞ്ഞാടിയെന്ന് റിപ്പോർട്ട്. വനിത ഡോക്ടർക്ക് നേരയാണ് പോലീസ് അശ്ലീല പരാമർശം നടത്തിയിരിക്കുന്നത്. മലപ്പുറം ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറെ ഹർത്താൽ ദിനത്തിൽ ആശുപത്രിയിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയവര്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയാല്‍ 'ചവിട്ടിക്കീറിക്കളയും' എന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടർ പറയുന്നു. തിങ്കളാഴ്ച ജില്ലാ ആസ്​പത്രി അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കെ പ്രതിഭയാണ് കണ്ണൂര്‍ റേഞ്ച് ഐജിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐയ്‌ക്കെതിരെയാണ് പരിതി നൽകിയിരിക്കുന്നത്.

അകാരണമായി അസഭ്യം പറഞ്ഞു

അകാരണമായി അസഭ്യം പറഞ്ഞു

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയവഴി ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലില്‍ പോലീസുമായി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റവരെ പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായിട്ടാണ് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചത്. രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ടൗണ്‍ എസ്ഐ കടന്നെത്തുകയും അകാരണമായി അസഭ്യം പറയുകയും ഗുണ്ടായിസം കാട്ടിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

യൂണിഫോമിന്റെ ബലത്തിൽ എന്തും കാണിക്കാമെന്ന നിലപാട്

യൂണിഫോമിന്റെ ബലത്തിൽ എന്തും കാണിക്കാമെന്ന നിലപാട്

അറസ്റ്റു ചെയ്ത പ്രതികള്‍ പോലീസ് മര്‍ദിച്ചതായി വൈദ്യപരിശോധനയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ രേഖകളില്‍ ഇത് എഴുതിചേര്‍ക്കരുതെന്ന് ആരോപിച്ചായിരുന്നു ഡോക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. ക്രമസമാധാനം പരിപാലിക്കാന്‍ പോലീസുകാരായി നിയമിക്കപ്പെട്ടവര്‍ ഗുണ്ടായിസം കാണിക്കുന്നത് നല്ലരീതിയില്ല. കുറ്റവാളികളോട് പെരുമാറുന്ന രീതിയില്‍ എവിടെയും കയറിച്ചെന്ന് യൂണിഫോമിന്റെ ബലത്തില്‍ എന്തും കാണിക്കാമെന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മാനസിക നിലപാട് കുറ്റകരമാണെന്നാണ് ഡോക്ടർ പരാതിയിൽ പറയുന്നത്.

മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല

മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല

എന്നാൽ ഡോക്ടർ പറയുന്നത് ശരിയല്ലെന്നാണ് എസ്ഐ പറയുന്നത്. വൈകുന്നേരം 4.30-നാണ് 25 പേരെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്കായി ജില്ലാ ആസ്​പത്രിയിലെത്തിച്ചത്. രാത്രി 10.30 ആയിട്ടും ഇവരുടെ മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ല. അറസ്റ്റിലായവരാണെങ്കില്‍ പോലീസുമായി തര്‍ക്കവും ബഹളവുമായിരുന്നെന്ന് എസ്ഐ പറയുന്നു. റിമാന്‍ഡ് നടപടിയിലേക്ക് പോകണമെങ്കില്‍ മെഡിക്കല്‍ പരിശോധന വേണം. ഇതുസഹിതം പ്രതികളെ ഹാജരാക്കുമെന്ന് അറിയിച്ചതിനാല്‍ മജിസ്‌ട്രേറ്റ് പോലും കാത്തിരിക്കുന്നുണ്ടായിരുന്നെന്ന് എസ്ഐ കുറ്റപ്പെടുത്തുന്നു.

മോശമായ വാക്കൊന്നും ഉപയോഗിച്ചില്ല

മോശമായ വാക്കൊന്നും ഉപയോഗിച്ചില്ല

ആറരമണിക്കൂര്‍ പ്രതികളുമായി കാത്തിരുന്നിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയില്ല. അഡി. എസ്ഐ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആസ്​പത്രിയിലെത്തി മെഡിക്കൽ ഓഫീസറുമായി സംസാരിച്ചിരുന്നു. എന്നാൽ മോശമായ ഒരു വാക്കോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്നാണ് എസ്ഐയുടെ അവകാശവാദം.

ഹർത്താലിന് തീവ്രവാദ ബന്ധം

ഹർത്താലിന് തീവ്രവാദ ബന്ധം

വ്യാജ ഹർത്താലിന്റെ പേരിൽ മലബാർ മേഖലകളിൽ വൻ അക്രമമാണ് നടന്നത്. കശ്മീരിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ എന്ന പേരിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

എന്‍ഐഎ രംഗത്തുവരാന്‍ സാധ്യത

എന്‍ഐഎ രംഗത്തുവരാന്‍ സാധ്യത

എന്‍ഐഎ രംഗത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ ഹര്‍ത്താലിലെ തീവ്രവാദബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ തിങ്ങിപ്പാര്‍ക്കാത്ത സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ദിവസം ലഭിച്ച പ്രതികരണവും ഇതിന് ഊന്നൽ നൽകുന്നതാണ്. ഹിന്ദു യുാവക്കളെ ജനകീയ ഹർത്താൽ എന്ന പേരിൽ ആക്രമണത്തിന്റെ ഭാഗമാക്കിയിരുന്നു. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

<strong>നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാർത്ത കേൾക്കണം.. മോദിയെ പരസ്യമായി തൂക്കിലേറ്റി പ്രതിഷേധം..</strong>നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാർത്ത കേൾക്കണം.. മോദിയെ പരസ്യമായി തൂക്കിലേറ്റി പ്രതിഷേധം..

<strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം</strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

English summary
Lady doctor harassed by police in harthal day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X