Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ഡോക്ടര്‍ അമ്മയുടെ മരണം കൊലപാതകം; പിന്നില്‍ മകനെന്ന് പോലീസ്!! മര്‍ദ്ദിച്ച് കൊന്നു

കൊച്ചി: തോപ്പുംപടിയില്‍ ഡോക്ടര്‍ മരിച്ച സംഭവം കൊലപാതകം. അമ്മയെ കൊലപ്പെടുത്തിയത് മകനാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പോലീസ് ഉദ്യോഗസ്ഥന് തോന്നിയ ചെറിയ സംശയമാണ് മരണം കൊലപാതകമാണെന്ന സത്യം പുറത്തറിയാന്‍ കാരണം.

ഒടുവില്‍ മകന്‍ സമ്മതിച്ചു.അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്. അമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. അമ്മയെ ആശുപത്രിയിലെത്തിച്ചതും മകന്‍ തന്നെയായിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞ പോലീസിന് തോന്നിയ ചില സംശയങ്ങള്‍... അതാണ് പിന്നിലെ ക്രൂരതയുടെ മുഖം വെളിയിലിത്തിച്ചത്...

കഴിഞ്ഞ ഞായറാഴ്ച

കഴിഞ്ഞ ഞായറാഴ്ച

കഴിഞ്ഞ ഞായറാഴ്ചയാണ് തോപ്പുംപടിയിലെ വൃദ്ധയായ ഡോക്ടര്‍ മരിയ ഗ്രേസി മരിച്ചത്. ഓടംപള്ളി ലൈനില്‍ അറക്കനാല്‍ എസ്ആര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഡോക്ടര്‍ താമസിക്കുന്നത്. കൂടെ 35കാരനായ മകന്‍ ജോസ് പ്രദീപ് മാത്രമാണുള്ളത്.

അവശയായ നിലയില്‍

അവശയായ നിലയില്‍

അവശയായ നിലയില്‍ പനയപ്പിള്ളിയിലെ ആശുപത്രിയില്‍ ഡോക്ടറെ എത്തിച്ചത് മകന്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ വച്ച് മാതാവ് മരിച്ചു. സംഭവത്തില്‍ പോലീസിന് ചില സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

വാരിയെല്ലുകള്‍ തകര്‍ന്നു

വാരിയെല്ലുകള്‍ തകര്‍ന്നു

വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഇതോടെയാണ് കാരണം തേടി പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയത്. ഡോക്ടര്‍ക്കൊപ്പം താമസിക്കുന്ന മകന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് പോലീസിന് ബോധ്യമുണ്ടായിരുന്നു.

അവയവത്തില്‍ മുറിവ്

അവയവത്തില്‍ മുറിവ്

വാരിയെല്ലുകള്‍ തകര്‍ന്ന കാരണം ആന്തരിക അവയവത്തില്‍ മുറിവ് സംഭവിച്ചിരുന്നു. സാധാരണ വീഴ്ചയിലും മറ്റും ഇത്രയും ഗുരുതരമായ മുറിവ് സംഭവിക്കില്ല. വീട്ടില്‍ നിന്ന് അടുത്തിടെ മറ്റൊരു അപകടം ഡോക്ടര്‍ക്ക് സംഭവിച്ചിരുന്നു. ശേഷം അധികം പുറത്തുപോകാറില്ല.

ദേഹത്ത് ചൂടുവെള്ളം വീണു

ദേഹത്ത് ചൂടുവെള്ളം വീണു

വീട്ടില്‍ നിന്ന് പുറത്തുപോകാത്തെ ഡോക്ടര്‍ക്ക് എങ്ങനെ വാരിയെല്ലുകള്‍ തകരുകയും അവയവങ്ങള്‍ക്ക് കേടുസംഭവിക്കുന്ന മുറിവുണ്ടായി എന്നുമാണ് പോലീസിന് തോന്നിയ സംശയം. ആഴ്ചകള്‍ക്ക് മുമ്പ് ദേഹത്ത് ചൂടുവെള്ളം വീണിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നെഞ്ചിലും വയറിലും പൊള്ളലേറ്റു.

ആദ്യം നിഷേധിച്ചു, പക്ഷേ...

ആദ്യം നിഷേധിച്ചു, പക്ഷേ...

സംശയം തോന്നിയ പോലീസ് മകന്‍ ജോസ് പ്രദീപിനെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ച ഇയാള്‍ പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നുവെന്നു മകന്‍ പോലീസിനോട് പറഞ്ഞു.

പുറത്ത് ആഞ്ഞടിച്ചു

പുറത്ത് ആഞ്ഞടിച്ചു

പുറത്ത് ആഞ്ഞടിച്ചതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. അമ്മയെ പ്രതി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് ചോദ്യം ചെയ്യലില്‍ ബോധ്യമായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പടുത്തി. ഇയാള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+