• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോരമണം മാറാത്ത പിഞ്ച് കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഒരു വനിത ഡോക്ടര്‍

  • By Meera Balan

കണ്ണൂര്‍: പയ്യന്നൂര്‍ സഭ ആശുപത്രി കേന്ദ്രീകരിച്ച് നവജാത ശിശുവിനെ വിറ്റതായി പരാതി. 2008 ഡിസംബറില്‍ ജനിച്ച കുഞ്ഞിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റെന്നാണ് പരാതി. ഗൈനക്കോളജിസ്റ്റായ ഡോ കെപി ശ്യാമള മുകുന്ദന്‍ ആണ് തായ്വേരി സ്വദേശികള്‍ക്ക് കുഞ്ഞിനെ വിറ്റതായി ആരോപണം ഉണ്ടായിരിയ്ക്കുന്നത്. ഈ ഡോക്ടര്‍ക്കെതിരെ നവജാത ശിശുവിനെ വിറ്റതിന് മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.

23-5-2010 ല്‍ ജനിച്ച കുഞ്ഞിനെ ആറര ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന കേസില്‍ ഡോക്ടര്‍ കെപി ശ്യാമള അന്വേഷണം നേരിടുന്നുണ്ട്. ഇപ്പോള്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റാണ് ശ്യാമള.

കേസില്‍ ഡോക്ടറുടെ ഭര്‍ത്താവ് മുകുന്ദന്‍ നമ്പ്യാര്‍ രണ്ടാം പ്രതിയാണ്. ഇടനിലക്കാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവര്‍ക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതിമാര്‍ക്കും എതിരെയും കേസുണ്ട്. കുഞ്ഞിനെ വിറ്റ അമ്മയ്‌ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും ഐപിസി 370, 371 പ്രകാരം മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു.

വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെയാണ് അന്ന് വിറ്റത്. പരാതി നല്‍കി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നടപടിയുണ്ടാകുന്നത്. സംഭവത്തില്‍ സാമൂഹിക ക്ഷേമവകുപ്പും അന്വേഷണം നടത്തിയിരുന്നു.

English summary
Lady Doctor sold newborn baby for 5 lakh in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X