"എൻറെ തുടയിലെ നഖപ്പാട്.. കാമം ആ മനുഷ്യനെ വിഴുങ്ങിയിരുന്നു" കവി അയ്യപ്പനെതിരെ മറ്റൊരു യുവതി
മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് അന്തരിച്ച കവി എ അയ്യപ്പനെതിരെ ലൈംഗിക പീഡനം ആരോപിച്ച് കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയത്. പത്തുവയസ്സുള്ളപ്പോള്‍ കവി എ അയ്യപ്പന് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയരൊളെ കുറിച്ച് ഏകപക്ഷീയമായ ആരോപണമുയര്ത്തരുത് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പ്രതികരണമുയര്‍ന്നു. എന്നാല്‍ അയ്യപ്പനെതിരെ മറ്റൊരു യുവതി കൂടി രംഗത്തെത്തയിരിക്കുകയാണിപ്പോള്. തിരുവനന്തപുരം സ്വദേശിയായ എച്ച്മു കുട്ടിയാണ് അയ്യപ്പനില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

മീ ടു ആരോപണം
കഴിഞ്ഞ ദിവസമാണ് യുവതി കവി അയ്യപ്പനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് പത്തു വയസ്സുള്ളപ്പോള്‍ പിതാവിനോടൊപ്പം വീട്ടിലെത്തിയ കവി എ അയ്യപ്പന് മദ്യ ലഹരിയില്‍ ആയിരുന്നെന്നും കവിതകള്‍ ചൊല്ലിത്തന്ന് കുട്ടിയായ തന്നെ ഉറക്കി കിടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.

ആരോപണം
എന്നാല്‍ കവി അയ്യപ്പന് മരിച്ചിട്ട് വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞപ്പോള്‍ ഏകപക്ഷീയമായ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തു. ഇതിനിടയിലാണ് അയ്യപ്പനെതിരെ ആരോപണവുമായി എഴുത്തുകാരിയായ എച്ച്മു കുട്ടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

അനുഗ്രഹിച്ചു
പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു.

അവധി കിട്ടിയില്ല
എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികള്‍ എനിക്ക് മന:പാഠമായിരുന്നുവല്ലോ.
പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല.

മുലപ്പാലിന്റെ മണം
പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും മണമായിത്തീരും.

ഭോഗിക്കണമെന്ന്
ആയിടയ്ക്ക് ഒരു നാള് മദ്യപിച്ച് ഉന്മത്തനായ കവി എൻറെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എൻറെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു.

കവി മുതിര്‍ന്നു
മുല കുടിച്ച് കുടിച്ച് നറും പാല് പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എൻറെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.

മരിക്കണമെന്ന് തോന്നി
എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല.

എന്നെ കണ്ടത്
ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്.

കാമം ഭ്രാന്തനാക്കിയിരുന്നു
ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എൻറെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

ആദരവൊന്നും തോന്നീട്ടില്ല
കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല...
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications