Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയും ആന്തരികാവയവങ്ങളും ഇല്ല.. കടല്‍ക്കരയില്‍ അടിഞ്ഞ മൃതദേഹത്തില്‍ ദുരൂഹത തുടരുന്നു

കാസര്‍ഗോഡ് കുമ്പളയില്‍ കടല്‍ തീരത്ത് അടിഞ്ഞ സ്ത്രീയുടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാകാതെ പോലീസ്. മാര്‍ച്ച് മൂന്നിനാണ് കുമ്പള ഷിറിയ കോസ്റ്റല്‍ പോലീസ് പരിധിയിലുള്ള കടല്‍ തീരത്ത് അജ്‍ഞാതമായ മൃതദേഹം അടിഞ്ഞത്. മരിച്ചത് സ്ത്രീയോ പുരുഷനോ എന്ന് പോലും സ്ഥിരീകരിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോഴാണ് സ്ത്രീയാണ് മരിച്ചതെന്ന് വ്യക്തമായത്.

dead body

പോസ്റ്റ്മാര്‍ട്ടില്‍ 28 വയസുള്ള സ്ത്രീയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ പ്രസവിച്ച സ്ത്രീയാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒപ്പം താടിയെല്ലും നഷ്ടപ്പെട്ടിരുന്നു. ശ്വാസകോശത്തില്‍ നിന്ന് മണല്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ മുങ്ങി മരണമാകാം എന്നാണ് പോലീസിന്‍റെ നിഗമനം.

അതേസമയം ആന്തരികാവയവങ്ങള്‍ ഇല്ലാത്തതിനാല്‍ മുക്കി കൊന്ന് തള്ളിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിന്‍റെ ഡിഎന്‍എ സാമ്പിളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഏതെങ്കിലും സ്ത്രീകളെ കാണാതായിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+