പത്തനംതിട്ടയിൽ ഡ്രൈവറുടെ വിരൽ ചലിപ്പിച്ചുള്ള അശ്ലീലത, വനിത ഡോക്ടർ മൊബൈലിൽ പകർത്തി, പിന്നീട് ...

  • Posted By: Desk
Subscribe to Oneindia Malayalam

പത്തനംതിട്ട: ഞരമ്പുരോഗിയായ സ്വകര്യ ബസ്ഡ്രൈവർക്ക് യുവതി കൊടുത്തത് മുട്ടൻ പണി. ഡ്രൈവിംഗിനിടെ അശ്ലീല ആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അടൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ രംഗത്ത് വന്നു. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി തന്റെ സുഹൃത്തിനോട് കാര്യം പറയുകയായിരുന്നു. തുടർന്ന് യുവതിയും സുഹൃത്തും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

Molest

അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിച്ചു ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു. യുവതി ഡ്രൈവറുടെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പത്തനംതിട്ട പോലീസ് മേധാവിക്കും യുവതചി പരാതി നൽകിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lady gave complaint against the man who did obscene action

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്