ശ്വാസം മുട്ടി മരിച്ചതല്ല, കൊന്നതാണ്: ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെത് സ്വാഭാവിക മരണമല്ല, കൊലപാതകം. മുണ്ടൂര്‍ പടിഞ്ഞാറേ തെക്കുംകരയില്‍ ഷാജിയെ (30) കെലപ്പെടുത്തിയത് സ്വന്തം ഭര്‍ത്താവ്. സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭര്‍ത്താവ് ഗോപി കോങ്ങാട് പൊലീസ് സ്‌റ്റേഷനല്‍ കീഴടങ്ങി.
ഷാജിയെ കഴിഞ്ഞ ദിവസമാണ് വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയായായിരുന്നു മരണം. വൈകിട്ടോടെ ഭര്‍ത്താവ് ഗോപി പോലീസ് സ്‌റ്റേഷനിലെത്തി താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications