കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടി; മൃതദേഹം സുഹൃത്തിന്റെ വീടിന് സമീപം; സൈനികനെ തിരഞ്ഞ് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ. പൂവാർ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. അമ്പൂരിക്ക് സമീപം തോട്ടമുക്ക് എന്ന പ്രദേശത്ത് രാഖിയുടെ സുഹൃത്തിന്റെ വീടിന്റെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

ഒരു മാസം മുമ്പാണ് രാഖിയെ കാണാതാകുന്നത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പൂരി സ്വദേശിയായ അഖിൽ എന്നയാളെ രാഖി നിരന്തരമായി വിളിച്ചരുന്നതായി വ്യക്തമാവുകയായിരുന്നു.

crime

ഇതേ തുടർന്ന് ഒരുമാസമായി അമ്പൂരി കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയായിരുന്നു. പറമ്പിൽ കുഴിച്ചിട്ട മൃതദേഹം പോലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. സൈനികനായ ഇയാൾ ഇപ്പോൾ നാട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

English summary
lady murdered in Amburi near Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X