കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
കൊലപാതക രാഷ്ട്രീയം സ്വയം കുഴി തോണ്ടലോ ? | Oneindia Malayalam

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയെ ഞെട്ടിച്ച് പോലീസുദ്യോഗസ്ഥയെ പോലീസുകാരന്‍ ചുട്ടുകൊന്നു. വള്ളിക്കുന്നത് കാഞ്ഞിപ്പുഴയിലാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്‌കര്‍ ആണ് കൊല്ലപ്പെട്ടത്.

ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസ് ആണ് സൗമ്യയെ തീ കൊളുത്തിയത്. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ വിവരങ്ങള്‍ ഇങ്ങനെ.

കാറിൽ പിന്തുടർന്നു

കാറിൽ പിന്തുടർന്നു

വള്ളിക്കുന്ന് പോലീസ് സ്‌റേറഷനില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികെയാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ അജാസ് കാറില്‍ പിന്തുടര്‍ന്നു. വീടിന് സമീപത്ത് എത്തിയപ്പോള്‍ സൗമ്യയുടെ സ്‌കൂട്ടര്‍ അജാസ് ഇടിച്ച് വീഴ്ത്തി. ഇടിയേറ്റ് സ്‌കൂട്ടറില്‍ നിന്ന് വീണ സൗമ്യ അജാസിനെ കണ്ട് ഭയന്ന് ഓടി.

ആദ്യം കുത്തി വീഴ്ത്തി

ആദ്യം കുത്തി വീഴ്ത്തി

പിറകെ ഓടിയ അജാസ് സൗമ്യയെ പിടികൂടിയ ശേഷം കരുതിയ കത്തി ഉപയോഗിച്ച് ആദ്യം കുത്തി. ശേഷം കയ്യില്‍ കരുതിയ കന്നാസിലെ പെട്രോള്‍ മുഴുവനായും സൗമ്യയുടെ ദേഹത്ത് ഒഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് അജാസ് സൗമ്യയെ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പ്രതിക്കും പൊള്ളൽ

പ്രതിക്കും പൊള്ളൽ

സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ ആളിപ്പടര്‍ന്നതോടെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. സൗമ്യയെ തീ കൊളുത്തിയ ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ഷര്‍ട്ട് കത്തിപ്പോവുകയും അരയ്ക്ക് മുകളില്‍ കാര്യമായി പൊള്ളലേറ്റിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് കുട്ടികളുടെ അമ്മ

മൂന്ന് കുട്ടികളുടെ അമ്മ

വ്യക്തിവൈരാഗ്യമാണ് മനസാക്ഷിയെ നടുക്കുന്ന ഈ കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൗമ്യ മൂന്ന് കുട്ടികളുടെ അമ്മയായ വീട്ടമ്മ കൂടിയാണ്. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ് എന്നും വിവരമുണ്ട്. സൗമ്യയും അജേഷും ഒരുമിച്ച് നേരത്തെ ജോലി ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊലപാതകം ആസൂത്രിതം

കൊലപാതകം ആസൂത്രിതം

കൊലപാതകം ആസൂത്രണം ചെയ്ത് തന്നെ നടപ്പാക്കിയതാണ് എന്ന് പോലീസ് പറയുന്നു. പ്രതി അജാസ് മലപ്പുറം സ്വദേശിയാണ്. ഇയാളെയും ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊള്ളലേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം പോലീസ് തിരിച്ച് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!

English summary
Lady Police officer in Mavelikkara burned alive in daylight by policeman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X