Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടാരേ, ഹീറോയിസമല്ല, റിലേ പോയതാണ്... ബസ് തടഞ്ഞ സംഭവത്തിലെ ട്വിസ്റ്റ്

എറണാകുളം: തെറ്റായ ദിശയില്‍ കയറി വന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡില്‍ തന്‍റെ സ്കൂട്ടര്‍ നിര്‍ത്തി പാഠം പഠിപ്പിച്ച യുവതി, അഡാറ് ധൈര്യം തന്നെ! സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെ ചിലര്‍ വാഴ്ത്തിയത് ഇങ്ങനാണ്. നിയമം തെറ്റിച്ച കെഎസ്ആര്‍ടിസി ഡ്രൈവറേയും സോഷ്യല്‍ മീഡിയ നിറുത്തി പൊരിച്ചു. എന്നാല്‍ നടുറോഡിലെ പെണ്ണിന്‍റെ അഹങ്കാരമായിട്ടായിരുന്നു ചിലര്‍ ഇതിനെ വിമര്‍ശിച്ചത്. ‌പിന്തുണച്ചും എതിര്‍ത്തും കമന്‍റുകള്‍ കത്തി കയറുന്നതിനിടെ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് യുവതി. അന്ന് നടുറോഡില്‍ കാണിച്ചത് ഹീറോയിസമല്ലെന്നും യഥാര്‍ത്ഥത്തില്‍ മരവിച്ച് നിന്ന് പോയതാണെന്നും യുവതി പറയുന്നു.

ksrtcvdo

പെരുമ്പാവൂര്‍ ഫോട്ടോ പാര്‍ക്ക് സ്റ്റുഡിയോയിലെ ജീവനക്കാരിയായ സൂര്യയാണ് വീഡിയോയിലെ താരം. അന്നത്തെ ഡ്രൈവറായിരുന്നു തന്‍റെ ജീവന്‍ രക്ഷിതെന്നും പ്രചരിക്കുന്നതല്ല സത്യമെന്നും സൂര്യ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ അന്നത്തെ സംഭവത്തിന്‍റെ അവസാന ഭാഗം മാത്രമാണ് ഉള്ളത്. വളരെ ചെറിയ റോഡായിരുന്നു. അവിടെ ഒരു സ്കൂള്‍ ബസ് നിര്‍ത്തിയിട്ടുണ്ടായിരുന്നു. അതില്‍ നിന്ന് കുട്ടികള്‍ ഇറങ്ങുകയായിരുന്നതിനാല്‍ തന്നെ തനിക്ക് വണ്ടി നീക്കാന്‍ സാധിച്ചില്ല. റോഡിന്‍റെ മറുവശത്തും നിരവധി വാഹനങ്ങള്‍ നിര്‍ത്തിയതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു.

ksrtcviral2

അപ്പോഴാണ് ഒരു സ്വകാര്യ ബസിനെ ഓവര്‍ ടേക്ക് ചെയ്ത് താന്‍ സഞ്ചരിച്ച ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസ് കയറി വന്നത്. ആ സമയം എന്ത് ചെയ്യണമെന്നറിയാതെ താന്‍ പകച്ചു പോയി. മരവിച്ച താന്‍ വണ്ടി നീക്കാന്‍ പോലുമാകാതെ നടുറോഡില്‍ തന്നെ നിന്നു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായമായി ഇടപെട്ടു. ബസ് ശരിയായ ദിശയിലേക്ക് അദ്ദേഹം മാറ്റി. ആ ഡ്രൈവറുടെ മനസാന്നിധ്യമാണ് തന്നെ രക്ഷിച്ചതെന്നും സൂര്യ പറയുന്നു. അന്ധാളിപ്പിനിടയില്‍ ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും താന്‍ കേട്ടില്ല. എന്നാല്‍ പിന്നീട് ഡ്രൈവറുടെ ഇടപെടലിനെ യാത്രക്കാര്‍ അഭിനന്ദിക്കുന്നത് താന്‍ കേട്ടിരുന്നെന്നും സൂര്യ പറയുന്നു.

ksrtcviral3-

സൂര്യയുടെ വാക്കുകള്‍ ശരിവെയ്ക്കുകയാണ് അന്നത്തെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും. സ്കൂള്‍ ബസ് നിര്‍ത്തിയത് കണ്ടാണ് ഒഴിഞ്ഞിടത്തേക്ക് ബസ് കയറ്റി ഓടിച്ചത്. എന്നാല്‍ പെട്ടെന്നാണ് താന്‍ നടുറോഡില്‍ സ്കൂട്ടറുമായി നില്‍ക്കുന്ന യുവതിയെ കണ്ടത്. യുവതി തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ബസ് എതിര്‍ ദിശയിലേക്ക് മാറ്റി. ഈ സമയം ചിലര്‍ ഇത് വീഡിയോ പകര്‍ത്തുന്നുണ്ടായിരുന്നു. യുവതിയുടെ സുഹൃത്തുക്കള്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നാണ് താന്‍ കരുതിയതെന്നും ഡ്രൈവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+