Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹാവശ്യം നിരസിച്ചു; യുവതി സ്വകാര്യ ബസിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്ലറ: വിവാഹാവശ്യം നിരസിച്ച കണ്ടക്ടറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവതി ബസിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ വെച്ച് യുവതി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കികയായിരുന്നു.

പരിക്കേറ്റ യുവതിയെ ഒടുവില്‍ ബസിലെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് തലയൂരി. വാമനപുരത്തിന് സമീപം ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയൊടെയാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയാണ് യുവതി. ഇരുപത്തിയഞ്ചുകാരിയായ ഇവര്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.

valentines-day1.jpg

കുറച്ച് നാളായി യുവതി ആറ്റിങ്ങല്‍ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിലെ ഇരുപത്തിനാലുകാരനായ കണ്ടക്ടറുമായി പ്രണയത്തിലായിരുന്നുവത്രെ. ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നു ഇവര്‍ തുടര്‍ന്ന്‌യുവതി തന്നെ വിവാഹം കഴിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടു എന്നാല്‍ യുവാവ് ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല

കണ്ടക്ടര്‍ യുവതിയില്‍ നിന്നും മാറി നടന്നു. യുവാവിനെ കാണാതായതോടെ യുവതി കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ എത്തി അയാള്‍ ജോലി ചെയ്യുന്ന ബസിനുള്ളില്‍ കയറി. ബസ് വാമനപുരം എത്താറായപ്പോള്‍ യുവതി ബാഗില്‍ കരുതിയിരുന്ന ബ്‌ളേഡ് എടുത്തു കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ യുവതിയെ വാമനപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+