കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശൈലജയുടെ കൂടെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ സ്ത്രീയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

  • By Sanoop
Google Oneindia Malayalam News

പത്തനംതിട്ട: മന്ത്രി കെകെ ശൈലജയുടെ കൂടെ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ച സ്ത്രീയ്ക്ക് 50 വയസ്സായില്ലെന്ന് ആരോപണം. സോഷ്യല്‍ മീഡിയയിലാണ് സംഭവം ചര്‍ച്ചയായത്. ശബരിമല സന്നിധാനത്ത് 10-50വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാത്ത സാഹചര്യത്തിലാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ശബരിമലയില്‍ എത്തിയത്.

എന്‍ആര്‍എച്ച്എമ്മിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പരിപാടിയുടെ ഉദ്ഘാടനത്തിന് മുമ്പാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ കൂടെ മന്ത്രി സോപാനം സന്ദര്‍ശിക്കാന്‍ എത്തിയത്. സോപാനം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മന്ത്രിയുടെ കൂടെയായിരുന്നു ഹെല്‍ത്ത് മിഷന്‍ എഞ്ചിനീയറുടെ ഫോട്ടോയോടുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

story

തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിപ്പിയ്ക്കില്ല എന്ന് നിലപാടെടുത്ത ഹിന്ദുക്കളുടെ ചെകിടത്ത് കിട്ടിയ അടിയാണ് ഈ സംഭവമെന്നും,
പിണറായി സര്‍ക്കാര്‍ ശബരിമലയ്ക്കെതിരെ നടത്തുന്ന നഗ്നമായ അവഹേളനമാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങള്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കടുത്ത നിലപാട് എടുത്തിരുന്നു.

പുതിയ ദേവസ്വം പ്രസിഡന്റിന്റെ കൂടെ സ്ത്രീ ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ എഞ്ജിനീയറുടെ ഫേസ് ബുക്ക് പേജില്‍ കയറിയും ചിലര്‍ പൊങ്കാല ഇട്ടിട്ടുണ്ട്. കേട്ടാലറക്കുന്ന ഭാഷയിലാണ് തെറിവിളികള്‍. സംഭവം വിവാദമായിരിക്കുകയാണ്. എഞ്ജിനീയറുടെ വയസ്സ് സംബന്ധിച്ച ചര്‍ച്ച മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്.

English summary
lady health mission engineeir who visted sabarimala temple with health minister shailaja becomes controvercy. debates in social media that lady engineer not completed the age of 50. sabarimala 10-50 years aged women are banned for visting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X