Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ക്ക് വേതനമില്ല; ജില്ലാബാങ്ക് മന്ത്രിസഭാ വാര്‍ഷികത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്നു

കല്‍പ്പറ്റ: ഒരു വര്‍ഷമായിട്ടും വര്‍ധിപ്പിച്ച ശമ്പളം നല്‍കാത്ത ജില്ലാബാങ്ക് അധികൃതര്‍ മന്ത്രിസഭാ വാര്‍ഷികത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കുതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയരുന്നു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കു പൊലിക 2018 പരിപാടിയിലെ ബാബുരാജ്‌നൈറ്റ് എ പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ജില്ലാ സഹകരണ ബാങ്കാണ്.

യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന ജില്ലാബാങ്കിന്റെ ഭരണം ജനാധിപത്യ അട്ടിമറിയിലൂടെ പിടിച്ചെടുത്താണ് ഇപ്പോള്‍ ഭരണപക്ഷം ഭരണം കയ്യാളുന്നത്. ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇതിനകം തന്നെ നിരവധി അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നെെങ്കിലും എല്ലാം അടിച്ചമര്‍ത്തു സമീപനമായിരുന്നു ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരു വര്‍ഷത്തിലേറെയായി ജില്ലാബാങ്കിലെ 42-ഓളം ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടെങ്കിലും നാളിതുവരെയായി സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല.

rupees

ഭരണാനുകൂല സംഘടയായ ബെഫിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ശമ്പളം കൂട്ടിനല്‍കുമെന്ന് സാങ്കേതികമായി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപ്പിലായില്ല. പ്രതിപക്ഷ സംഘടനകളടക്കം ശക്തമായ സമരപരിപാടികള്‍ നടത്തിയെങ്കിലും അതൊും കണ്ടില്ലെ് നടിക്കു സമീപനമായിരുന്നു അഡ്മിനിസ്‌ട്രേറ്റുടയടക്കം ഭാഗത്ത് നിന്നുണ്ടായത്. കേരള ബാങ്കിന്റെ പേരില്‍ നിയമനങ്ങളടക്കം തടഞ്ഞുവെച്ചിരിക്കുതിന്റെ പേരിലും പ്രതിഷേധം ശക്തമാണ്. ബെഫി നടത്തിയ കോറല്‍ജൂബിലി പരിപാടിക്കെതിരെ പോലും ജീവനക്കാര്‍ക്കിടയില്‍ സര്‍ക്കുലറിക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ എല്ലാത്തരത്തിലും ജീവനക്കാരെ അവഗണിച്ച് അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്ന ജില്ലാ ബാങ്ക് അധികൃതരാണ് മന്ത്രിസഭാ വാര്‍ഷികത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+