കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ നാളെ ലക്ഷദ്വീപിൽ; കരിദിനം ആചരിക്കാൻ ദ്വീപ് നിവാസികൾ

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്

Google Oneindia Malayalam News

കവരത്തി: ഭരണകൂടത്തിന്റെ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം വിവാദങ്ങൾക്കിടെ നാളെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്തും. അഡ്മിനിസ്ട്രേറ്ററുടെ വരവിനോട് അനുബന്ധിച്ച് നാളെ ദ്വീൽ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്.

Lakshadweep

അതേസമയം ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാoഗങ്ങൾ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കോൺഗ്രസ് എംപിമാരും അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങൾ തടയപ്പെട്ടതായും സഭയുടെ മഹത്വം ചോദ്യം ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 28 മുതൽ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജിയണൽ അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ജില്ലാ കളക്ടർ തുടങ്ങിയവർക് ഫോണിലും ഇമെയിലിലും ബന്ധപ്പെട്ടുവെങ്കിലും യാത്രക്ക് അനുമതി നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് എംപിമാർ പറഞ്ഞു.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

അതേസമയം ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. ഇടത് പാർട്ടികളും കോൺഗ്രസും ഐഷയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ബിജെപി ലക്ഷദ്വീപ് ഘടകത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും സംവിധായികയ്ക്കുണ്ട്. ബിജെപിയുടെ ലക്ഷദ്വീപ് അധ്യക്ഷന്‍ ആയിരുന്നു അയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നേതാക്കളുടെ കൂട്ടരാജിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

English summary
Lakshadweep Administrator Prabhul Patel will arrive archipelago tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X