കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്', രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനോട് ആയിഷ

Google Oneindia Malayalam News

കൊച്ചി: ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ആയിഷ സുൽത്താന. കവരത്തി പോലീസാണ് ലക്ഷദ്വീപിലെ ബിജെപി നേതാവിന്റെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. തളർത്തിയാൽ തളരാൻ വേണ്ടിയല്ല താൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എന്ന് ആയിഷ സുൽത്താന പ്രതികരിച്ചു. ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് എന്നും ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. ആയിഷയ്ക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആയിഷയുടെ പ്രതികരണം: '' F.I.R ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ... കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും. ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്. എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...''

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam
aisha

ലക്ഷദ്വീപ് വിഷയത്തിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് ആയിഷ സുല്‍ത്താന ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയത്. ബയോവെപ്പണ്‍ ആരോപണം ഉന്നയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ ആണെന്നും അല്ലാതെ രാജ്യത്തിനോ സര്‍ക്കാരിനോ എതിരെ അല്ലെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു ആയിഷ സുല്‍ത്താന ബയോ വെപ്പണ്‍ ആരോപണം ഉന്നയിച്ചത്.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

English summary
Lakshadweep Issue: Aisha Sultana reacts to sedition charges against her over Bio Weapon comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X