കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് വിഷയം: ഡിവൈഎഫ്ഐ രാഷ്ട്രപതിക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കുമെന്ന് ഡിവൈഎഫ്ഐ. ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കണം. ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്യണം, അതോടൊപ്പം, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ രാംനാഥ് കോവിന്ദിന് കത്തയക്കാന്‍ തീരുമാനിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകുംസിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്
പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികളിലൂടെ മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഒപ്പം, ലക്ഷദ്വീപിലെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്നതുമായ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയത്. വികസനത്തിൻ്റെ പേരിൽ ഭൂമിയും കടൽ തീരവും കടന്നുകയറാൻ കോർപ്പറേറ്റുകൾക്ക് അവസരം നൽകുന്നത് ലക്ഷദ്വീപിൻ്റെ പ്രാദേശിക സവിശേഷതയെ തന്നെ ഇല്ലാതാക്കും.

cpim

Recommended Video

cmsvideo
Director Priyadarshan comes out in support of actor Prithviraj | Oneindia Malayalam

സംഘപരിവാറിൻ്റെ മുസ്ലിം വിരുദ്ധതയും ഈ നടപടികൾക്ക് പിന്നിലെ പ്രധാന കാരണമാണ്. വംശീയ വിദ്വേഷത്തിൻ്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഭരണനിർവഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കവും നടക്കുന്നു.

എതിർ സ്വരങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ്. ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കണം. ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്യണം, അതോടൊപ്പം, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡൻ്റിന് ഡിവൈഎഫ്ഐ ഒരു ലക്ഷം ഇ - മെയിലുകൾ അയക്കും.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Lakshadweep issue: DYFI sends one lakh emails to the President ramnath kovind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X