Get Updates
Get notified of breaking news, exclusive insights, and must-see stories!

'തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന് അവരറിയും', ഐഷയ്ക്ക് പിന്തുണയുമായി കെകെ രമ

കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തകയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയ്ക്ക് പിന്തുണയേറുന്നു. ഐഷയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് വടകര എംഎൽഎ കെകെ രമ രംഗത്ത് എത്തി.

കെകെ രമയുടെ പ്രതികരണം: ' ഐഷാ സുൽത്താനാ സമരൈക്യദാർഢ്യം. തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാകുന്നു ഇന്ത്യ. പ്രിയ ഐഷാ സുൽത്താനാ., നീ ആ ദേശാഭിമാന ഭാരതത്തിൻറെ ധീരപുത്രിയാവുന്നു. ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.

aisha

ഐഷാ സുൽത്താനാ, ഭരണകൂടത്തിൻറെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയ നന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താൽ അഭിവാദനം. തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.

ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ച ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം. ഐഷാ സുൽത്താനയ്ക്ക് ഐക്യദാർഢ്യം'.

Recommended Video

cmsvideo
    'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+