Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് വിഷയം; നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായി ഷാഫി പറമ്പില്‍. അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ചും കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതശന്‍, സ്പീക്കര്‍ എംബി രാജേഷ് എന്നിവര്‍ക്ക് ഷാഫി പറമ്പില്‍ കത്ത് നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
    Shafi Parampil urges kerala Assembly to pass solidarity resolution

    ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

    പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

    shafi

    'ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.'-ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+