നിലപാടുള്ള നാടിന്റെ പോരാളിയായ പെണ്ണ്; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹം കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തിലെവിടെയാണ് രാജ്യ ദ്രോഹപരമായ പരാമര്‍ശമുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
സംഘ് പരിവാര്‍ ഗുഡ് ബുക്കിനടിസ്ഥാനത്തില്‍ ദേശാഭിമാനത്തിന്റെ അളവെടുക്കുമ്പോള്‍ ഐഷയ്ക്ക് രാജ്യ ദ്രോഹ പട്ടമേ ലഭിക്കൂ, അതേ പട്ടം ലഭിച്ചവരിലൊരാളാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നതിനാല്‍ ഐഷയ്ക്ക് അഭിമാനിക്കാവുന്നതാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

സ്വന്തം മണ്ണും വിണ്ണും സംരക്ഷിക്കാനായി പോരാടിയ ഐഷ സുല്‍ത്താന രാജ്യ ദ്രോഹി, ശാന്തമായൊഴുകിയ ഒരു ജനതയ്ക്ക് മുകളില്‍ തീമഴ വര്‍ഷിച്ച പ്രഫുല്‍ ഖോഡ പട്ടേല്‍ ദേശാഭിമാനി...സംഘ് പരിവാര്‍ ഗുഡ് ബുക്കിനടിസ്ഥാനത്തില്‍ ദേശാഭിമാനത്തിന്റെ അളവെടുക്കുമ്പോള്‍ ഐഷയ്ക്ക് രാജ്യ ദ്രോഹ പട്ടമേ ലഭിക്കൂ, അതേ പട്ടം ലഭിച്ചവരിലൊരാളാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നതിനാല്‍ ഐഷയ്ക്ക് അഭിമാനിക്കാവുന്നതാണ്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തിലെവിടെയാണ് രാജ്യ ദ്രോഹപരമായ പരാമര്‍ശമുള്ളത്. പോഷകാഹാരം ലഭിക്കാനും, പച്ചക്കറിയടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന ഒരു തുരുത്തില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് പോഷകാംശം ലഭിക്കുന്ന മാംസാഹാരം നിഷേധിക്കുന്ന, ലക്ഷദ്വീപിന്റെ പ്രകൃതിയെ നശിപ്പിക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രഫുല്‍ ഖോഡ പട്ടേലിനെ 'ബയോ വെപ്പണ്‍ എന്ന് ആലങ്കാരികമായി സൂചിപ്പിച്ചതില്‍ എന്താണ് തെറ്റ്?

പ്രഫുല്‍ പട്ടേലിന്റെ ഉത്തരവ് ഒരു 'കോണ്‍സന്‍ട്രേഷന്‍ ക്യാംപാണ്'', ആ മനോഹര ദ്വീപിലെ നിവാസികളെ 'ശ്വാസം മുട്ടിച്ച് ' കൊല്ലുവാന്‍ പാകത്തിലുള്ള ഒരു പിടി നിയമങ്ങളുണ്ട്. രണ്ട് പതിറ്റാണ്ട് കൊണ്ട് ആ ദ്വീപിനെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കുവാന്‍ ഉതകുന്ന നിയമങ്ങള്‍ കൊണ്ടു വന്ന്, ഒരു വംശത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന ആള്‍ 'ബയോ വെപ്പണ്‍' തന്നെയാണ്..

അവരൊരു കലാകാരിയാണ്, തിളച്ചു മറിയുന്ന അവരുടെ മനസ്സില്‍ തന്റെ മണ്ണിനെയും സഹോദരങ്ങളെയും തരിശും, നിരാലംബരുമാക്കുന്ന ഒരു ഭരണാധികാരിക്കെതിരെ ഉപയോഗിക്കുന്ന വാക്കിന് മൂര്‍ച്ച കൂടിയേക്കാം, ലക്ഷദ്വീപിലെ ഭരണകൂട ഭീകരത ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നതില്‍ ഐഷ സുല്‍ത്താന ആ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ നായികയാണ്.

കലി തുള്ളുന്ന കടലിലും ഉലയാതെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന നാവികനെപ്പോലെ ദ്വീപിന്റെ പ്രതിഷേധ സ്വരങ്ങള്‍ക്ക് മാനവിക ശബ്ദം നല്‍കിയ ഐഷ സുല്‍ത്താനയൊടൊപ്പമാണ്, അവരുടെ പോരാട്ടങ്ങള്‍ക്കൊപ്പമാണെന്ന് ഉറക്കെ പറഞ്ഞ് കൊള്ളുന്നു....നിലപാടുള്ള നാടിന്റെ പോരാളിയായ പെണ്ണ്.
ക്യൂട്ട് ലുക്കിൽ വൈഭവി ഉപാധ്യായ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications