ലക്ഷദ്വീപ് എംപിക്ക് രണ്ടാം തവണയും അയോഗ്യത: സുപ്രീം കോടതിയെ സമീപിച്ച് മുഹമ്മദ് ഫൈസല്‍
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. വധശ്രമക്കക്കേസില്‍ കുറ്റക്കാരനാണെന്നുള്ള വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യം ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഇത് രണ്ടാം തവണയാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്. കവരത്തി കോടതി വധശ്രമക്കേസില്‍ ശിക്ഷിച്ചതോടെയാണ് ആദ്യതവണ എംപി അയോഗ്യനായത്.
എന്നാല്‍ ഈ വിധിക്കെതിരെ ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. തുടര്‍ന്ന് എംപി സ്ഥാനം പുന:സ്ഥാപിച്ചിരുന്നു. കേസ് പിന്നീട് കേരള ഹൈക്കോടതിയുടെ പരിധിയില്‍ വന്നെങ്കിലും ശിക്ഷ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് മുഹമ്മദ് ഫൈസല്‍. കുറ്റക്കാരനെന്ന ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

ഫൈസലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാവുക. ഈ മാസം ഒന്‍പതിന് ഹര്‍ജി പരിഗണിക്കും. ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് അയോഗ്യനാക്കാനുള്ള വിജ്ഞാപനമിറക്കിയത്. മുഹമ്മദ് ഫൈസലിനെ പത്ത് വര്‍ഷത്തേക്കായിരുന്നു വധശ്രമക്കേസില്‍ ശിക്ഷിച്ചത്.
ഫൈസല്‍ അടക്കം നാല്‍ പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. ലോക്‌സഭാ അംഗമായിരിക്കെ ഒരു കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷിപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടും. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഫൈസല്‍ അടക്കമുള്ള പ്രതികള്‍ തല്‍ക്കാലം ജയിലില്‍ പോകേണ്ടതില്ല. പക്ഷേ കുറ്റക്കാരായി തുടരും.












Click it and Unblock the Notifications