കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി

Google Oneindia Malayalam News

Recommended Video

cmsvideo
വയലിനിസ്റ്റ് ബാലഭാസ്‌കറിന് അവരുമായി ഒരു ബന്ധവുമില്ല

തിരുവനന്തപുരം: ആരാധകരെ കണ്ണീരിലാഴ്ത്തി വയലിനിസ്റ്റ് ബാലഭാസ്കർ ഓർമയായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. ബാലഭാസ്കറിന്റെ മരണശേഷം ഒരുമാസത്തോളം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിലെ പൊരുത്തക്കേടായിരുന്നു ദുരൂഹതകളുടെ തുടക്കം. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചില വ്യാജ പ്രചാരണങ്ങൾ നടന്നു.

ഏറ്റവും ഒടുവിലായി തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായവർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വാർത്തകൾക്കെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി.

രണ്ടാം മോദിസർക്കാർ ഇന്ന് അധികാരമേൽക്കും; മന്ത്രിസഭയിൽ പ്രമുഖർ, തീരുമാനം തിരുത്തി കുമ്മനം ദില്ലിക്ക്രണ്ടാം മോദിസർക്കാർ ഇന്ന് അധികാരമേൽക്കും; മന്ത്രിസഭയിൽ പ്രമുഖർ, തീരുമാനം തിരുത്തി കുമ്മനം ദില്ലിക്ക്

സെപ്ററംബറിന്റെ ദുഖം

സെപ്ററംബറിന്റെ ദുഖം

ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ നടത്തിയ തിരികെ വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. രണ്ടു വയസുകാരി മകൾ തേജസ്വനി തൽക്ഷണം മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ബാലഭാസ്കർ ചികിത്സയിൽ തുടർന്നെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതിജീവിച്ച് ലക്ഷ്മി

അതിജീവിച്ച് ലക്ഷ്മി

ബാലഭാസ്കറിന്റെയും തേജസ്വനിനിയുടെയും വിയോഗം അറിയാതെ ദിവസങ്ങളോളം ലക്ഷ്മി ആശുപത്രിയിൽ തുടർന്നു. കാലുകൾക്കും നട്ടെല്ലിനും ഗുരുതമായി പരുക്കേറ്റിരുന്നു. ഒന്നരമാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ.

ദുരൂഹത

ദുരൂഹത

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവർ അർജ്ജുനും മറിച്ചാണെന്ന് ലക്ഷ്മിയും മൊഴി നൽകിയതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നത്. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ ഡിജിപിയെ സമീപിച്ചിരുന്നു. പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായി ബാലഭാസ്കർ നടത്തിയ സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

 സ്വർണ്ണക്കടത്ത് കേസ്

സ്വർണ്ണക്കടത്ത് കേസ്

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കം അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

അവരെ അറിയില്ല

അവരെ അറിയില്ല

ബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി വിവാദത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്. ബാലഭാസ്കറിന്റെ പേരും ഇവരുടെ പേരും ചേർത്ത് വെച്ച് നടക്കുന്ന പ്രചാരണങ്ങൾ വേദനാജനകമാണെന്നും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവർക്ക് ബാലഭാസ്കറുമായി യാതൊരു ബന്ധവുമില്ലെന്നും ലക്ഷ്മി പറയുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിട്ടുണ്ടെന്നും ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

വ്യാജപ്രചാരണം

വ്യാജപ്രചാരണം

ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു.

വേദനാജനകം

വേദനാജനകം

അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു . ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ , ലക്ഷ്മി ബാലഭാസ്കർ.

ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

English summary
Lakshmi Balabhaskar facebook post agaisnt fake news about the relation between Balabhaskr and accused in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X