• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലക്ഷ്മി നായരുടെ 'കുളിസീൻ' കണ്ടവരൊക്കെ കുടുങ്ങും !!!ഡിജിപിയ്ക്ക് പരാതി നൽകി;'മരുമകൾക്കെതിരെ' അന്വേഷണം

  • By മരിയ

തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ താന്‍ കോളേജില്‍ നിന്ന് രാജിവയ്ക്കണം എന്ന ആശയം ഉന്നയിക്കുക മാത്രമല്ല, വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്നുവെന്ന് ലക്ഷ്മി നായര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. ഓണ്‍ലൈന്‍ മാധ്യമങ്ങളും തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

മോശമായി ചിത്രീകരിക്കുന്നു

തന്‌റെ വസ്ത്രധാരണത്തെ കുറിച്ച് സമരക്കാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് ലക്ഷ്മി നായര്‍ കുറ്റപ്പെടുത്തുന്നു. പലമോശം വാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണം.

മോശം വീഡിയോ പ്രചരിപ്പിച്ചു

തന്‌റെ കുളി സീന്‍ എന്ന പേരില്‍ ചാനല്‍ ഷോയ്ക്കിടെ നടന്ന സംഭവങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്നും ലക്ഷ്മി നായര്‍ പറയുന്നു.

'മരുമകളെയും' അപമാനിച്ചു

മകന്‍ വിഷ്ണു നായരുടെ പ്രതിശ്രുത വധു അനുരാധയെയും അപമാനിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് ലക്ഷ്മി പരാതിയില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്

ഭാവി മരുമകള്‍ അനുരാധ കോളേജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നെന്നും കുട്ടികളെ നിയന്ത്രിക്കുന്നെന്നും പറയുന്നത് തെറ്റാണ്. അവരെ മോശക്കാരിയാക്കി ചിത്രീകരിക്കാനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ശ്രമിക്കുന്നത്..

മരുമകള്‍ കുടുങ്ങുമോ...?

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് ചട്ട വിരുദ്ധമായി ഇന്‌റേണല്‍ മാര്‍ക്ക് നല്‍കിയെന്നാണ് സിന്‍ഡിക്കേറ്റിന്‌റെ കണ്ടെത്തല്‍. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കേരളാ സര്‍വ്വകലാശാല പരീക്ഷാ ഉപസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ലക്ഷ്മി നായരുടെ സെലിബ്രിറ്റി സ്റ്റാറ്റസ്

സമരത്തിന്റെ തുടക്കം മുതൽ തന്നെ ലക്ഷ്മി നായർ വിദ്യാർത്ഥികളോട് പറയുന്നതാണ്,'ഞാൻ നിങ്ങളുടെ അധ്യാപിക മാത്രമല്ല, സെലിബ്രിറ്റി കൂടിയാണെന്ന്'. കൈരളി ടിവിയിലെ മാജിക് അവൻ എന്ന കുക്കറി ഷോയിലെ അവതാരികയായിരുന്നു അവർ. ഇതിന് അനുസൃതമായി വസ്ത്രധരിക്കേണ്ടിയും, പെരുമാറേണ്ടിയും വരുമെന്ന് ലക്ഷ്മി പറയുന്നു. അതിനെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ലക്ഷ്മിയുടെ നിലപാട്.

കുടുംബത്തെ അപമാനിച്ചു

ലക്ഷ്മി നായരോടും അച്ഛൻ നാരായണൻ നായരോടുമാണ് ലോ അക്കാദമിയെ കുട്ടികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തന്റെ കുടുംബത്തെ ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും അപമാനിയ്ക്കുകയാണെന്നും ലക്ഷ്മിമിയ്ക്ക് പരാതി ഉണ്ട്.

നടപടി... ?

ലക്ഷ്മി നായർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിന്മേൽ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി ആരോക്കെയാണ്, ഏതൊക്കെ പോസ്റ്റുകളാണ് ലക്ഷ്മിയെ അപമാനിച്ചതെന്ന് പൊലീസ് പരിശോധിയ്ക്കും.

സ്ത്രീത്വത്തെ അപമാനിച്ചു...?

ലക്ഷ്മി നായർ ഒരു സ്ത്രീ ആയത് കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് എന്ന് പറയുന്ന വനിതാപ്രവർത്തകർ ഉണ്ട്. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ രംഗത്തും ഉണ്ട്. ലക്ഷ്മി ചെയ്തതിനെ മാത്രം ഇത്ര കുറ്റകരമായി കാണേണ്ടതില്ല എന്നാണ് ഇവരുടെ പക്ഷം

English summary
Laksmi Nair filed a complaint against online media says that it demoralize her dignity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more