ലക്ഷ്മി നായര്‍ സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി?
തിരുവനന്തപുരം:കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും മുസ്ലീം ലീഗിലേയും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ സിപിഐയെക്കുറിച്ച മാത്രം ഒന്നും കേള്‍ക്കുന്നില്ല.
എന്നാല്‍ സിപിഐ തിരുവനന്തപുരം സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ഏതാണ്ട് തീരുമാനിച്ചതായാണ് വാര്‍ത്ത. പാചക വിദഗ്ധ ലക്ഷ്മി നായരെ സ്ഥാനാര്‍ത്ഥിയാക്കാനാണത്രെ സിപിഐയുടെ തീരുമാനം. ഇക്കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തന്നെ ആകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം ആയിരിക്കും തരൂരിനെതിരെ ഇത്തവണ ഇടതുപക്ഷം ഇറക്കുന്ന തുറുപ്പ് ചീട്ട്. ഈ സാഹചര്യത്തില്‍ ഏവര്‍ക്കും പരിചിതയായ ഒരു വനിത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് ഉചിതമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
നേരത്തെ പാര്‍ട്ടി ദേശീയ നേതാവായ ആനി രാജയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ നായര്‍ വോട്ടുകള്‍ സ്വാധീന ശക്തിയാകാന്‍ ഇടയുള്ളതിനാലാണ് ലക്ഷ്മി നായരെ പരിഗണിക്കുന്നത്. അതേ സമയം ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ എത്തുന്നത് നായര്‍ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമായേക്കുമെന്ന ആശങ്കയും ഉണ്ട്.
ചാചക വിദഗ്ധ എന്ന നിലയിലും ചാനല്‍ അവതാരക എന്ന നിലയിലും പ്രസിദ്ധയാണ് ലക്ഷ്മി നായര്‍. കൂടാതെ തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പാളുമാണ് ഇവര്‍. അടുത്തിടെ ലക്ഷ്മി നായര്‍ക്കെതിരെ ചില അപവാദ പ്രചരാണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും പിന്നീട് അക്കാര്യത്തില്‍ വിവാദങ്ങളൊന്നും ഉണ്ടായില്ല.












Click it and Unblock the Notifications