കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുണ പരിശോധനയില്‍ ലക്ഷ്മി നായര്‍ കുടുങ്ങുമോ? എന്തിനും തയ്യാറാണെന്ന് ലക്ഷ്മി നായര്‍...

ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ലക്ഷ്മി നായര്‍. ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ചു അധിക്ഷേപിതായാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥിളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ ആരെയും ജാതി പേര് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നാണ് ലക്ഷ്മി നായര്‍ പ്രതികരിച്ചത്. സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. കേസില്‍ ലക്ഷ്മി നായരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.

1989ലെ വകുപ്പ് പ്രകാരം കേസ്...

1989ലെ വകുപ്പ് പ്രകാരം കേസ്...

വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയില്‍ 1989ലെ പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരമാണ് പോലീസ് അന്വേഷണം നടക്കുക. ജാതി പേര് വിളിച്ചെന്ന ആരോപണത്തില്‍ ലക്ഷ്മി നായരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസും അറിയിച്ചിരുന്നു.

ആരെയും ജാതിപേര് വിളിച്ചിട്ടില്ല...

ആരെയും ജാതിപേര് വിളിച്ചിട്ടില്ല...

അതേസമയം, ജാതി പേര് വിളിച്ചെന്ന പരാതിയില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ലക്ഷമി നായര്‍ പറഞ്ഞു. താന്‍ ആരെയും ജാതിപേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. ലോ അക്കാദമി വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായി ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയത്.

മനുഷ്യാവകാശ കമ്മീഷനും...

മനുഷ്യാവകാശ കമ്മീഷനും...

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍, 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്ത പോലീസിനെ മനുഷ്യാവകാശ കമ്മീഷനും വിമര്‍ശിച്ചിരുന്നു. നുണ പരിശോധന നടന്നാല്‍ കേസില്‍ സുപ്രധാനമായ വഴിത്തിരിവുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.

English summary
Lakshmi nair is ready for polygraph test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X