ആകാശം ഇടിഞ്ഞ് വീണാലും ലക്ഷ്മി നായര്‍ കുലുങ്ങില്ല..പാചകം ചെയ്ത് കിട്ടിയതല്ല ഡോക്ടറേറ്റ്...!
സോഷ്യൽ മീഡിയയിലടക്കം തന്നെ പാചകത്തിന്റെ പേരിൽ പരിഹസിക്കുന്നവർക്ക് ലക്ഷ്മി നായരുടെ മറുപടി
തിരുവനന്തപുരം: വെറും പാചകക്കാരി എന്നുവിളിച്ച് തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ലക്ഷ്മി നായര്‍. തനിക്ക് ഡോക്ടറേറ്റ് കിട്ടിയിട്ടുള്ളത് പാചകം ചെയ്തല്ല എന്നാണ് ലക്ഷ്മി നായര്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പാചകം ഒരു കഴിവാണെന്നും അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാമെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള സമരത്തിന് കാരണമെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു.

പാചകത്തില്‍ കഴിവു തെളിയിച്ചു എന്നതൊരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണ്. തന്റെ പ്രിന്‍സിപ്പല്‍ പദവി യോഗ്യതയുടെ അടിസ്ഥാനത്തിലുളളതാണ്. പാചകത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ആക്രമിക്കുന്നത് ശരിയല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാത്തവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ ഇടുകയാണെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു. രാജിവെയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലക്ഷ്മി നായര്‍.












Click it and Unblock the Notifications