അച്ഛന്‍ പറഞ്ഞാലേ മാറിനില്‍ക്കൂ എന്ന് ലക്ഷ്മി നായര്‍..!! പിണറായി സര്‍ക്കാരിന് പുല്ലുവിലയോ??
രാജിവെയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലാതെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്ന മുന്‍ നിലപാടിലുറച്ച് ലക്ഷ്മി നായര്‍. ലോ അക്കാദമി ഡയറക്ടറായ അച്ഛന്‍ നാരായണന്‍ നായര്‍ പറഞ്ഞാല്‍ മാത്രമേ മാറി നില്‍ക്കുന്ന കാര്യം ആലോചിക്കൂ എന്നാണ് ലക്ഷ്മി നായരുടെ തീരുമാനം. പ്രിന്‍സിപ്പല്‍ രാജിവെക്കുക എന്നത് പ്രായോഗികമല്ല. അച്ഛന്‍ എന്തു പറയുന്നുവോ അത് താന്‍ ചെയ്യും. അതിനപ്പുറത്തേക്ക് തനിക്കൊരു വാക്കില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ലോ അക്കാദമി പ്രിന്‍സിപ്പലായത് ആരുടേയും ഔദാര്യത്തിനല്ല. തന്നോട് സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ നടപടി വന്നാല്‍ നിയപോരാട്ടത്തിലൂടെ നേരിടും. പ്രിന്‍സിപ്പലായിരിക്കാനുള്ള നിയമപരമായ എല്ലാ വിധ അര്‍ഹതയും തനിക്കുണ്ടെന്നും ലക്ഷ്മി നായര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വെറും 250 പേരുടെ സമരമാണ് നടക്കുന്നതെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ലോ അക്കാദമിയില്‍ പെണ്‍കുട്ടികളടക്കം ചാനലുകളില്‍ ചെന്ന് പ്രിന്‍സിപ്പലിനെ തെറി പറഞ്ഞ് സ്റ്റാറുകളാവുകയാണെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു. മാധ്യമ ശ്രദ്ധ കിട്ടുന്നതിലാണ് അവരുടെ സന്തോഷമെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു. തനിക്ക് ആരെയും ഭയമില്ലെന്നും ശക്തമായ മനസ്സിന്റെ ഉടമയാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് ദൈവത്തിന്റെ കോടതിയില്‍ മാപ്പ് ലഭിക്കില്ലെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമി












Click it and Unblock the Notifications