കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്ക് ബിരുദം ലഭിച്ചതെങ്ങിനെ? എല്ലാം ചട്ട വിരുദ്ധം?

നിബന്ധനകള്‍ പാലിച്ചില്ല എന്നതിനാല്‍ ബാര്‍ കൗണ്‍സില്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതോടെ ലാറ്ററല്‍ എന്‍ട്രി സംവിധാനം സര്‍വകലാശാലയും അവസാനിപ്പിക്കുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷdമി നായരുടെ എല്‍എല്‍ബി പ്രവേശനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. പഞ്ചവര്‍ഷ എല്‍എല്‍ബിക്ക്‌ ലഭിച്ച ലാറ്ററല്‍ എന്‍ട്രി വഴിയാണ് ലക്ഷ്മി നായര്‍ക്ക് ബിരുദം ലഭിച്ചത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം തേടാതെയാണ് പഞ്ചവര്‍ഷ എല്‍എല്‍ബിക്ക് ലാറ്ററല്‍ എന്‍ട്രി ലഭിച്ചത്.

ബിരുദം കഴിഞ്ഞവര്‍ക്ക് പഞ്ചവത്സര എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് കേരള സര്‍വകലാശാല ഇടക്കാലത്ത് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ആനുകൂല്യത്തിലാണ് ലക്ഷ്മി നായര്‍ പഞ്ചവര്‍ഷ എല്‍എല്‍ബിയുടെ മൂന്നാം വര്‍ഷത്തില്‍ ചേരുന്നത്. നിബന്ധനകള്‍ പാലിച്ചില്ല എന്നതിനാല്‍ ബാര്‍ കൗണ്‍സില്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതോടെ ലാറ്ററല്‍ എന്‍ട്രി സംവിധാനം സര്‍വകലാശാലയും അവസാനിപ്പിക്കുകയായിരുന്നു.

 ലക്ഷ്മി നായര്‍

ലക്ഷ്മി നായര്‍

ലോ അക്കാദമി ഡയറക്ടറായ നാരായണന്‍ നായരാണ് ലാറ്ററല്‍ എന്‍ട്രി അനുവദിപ്പിക്കാന്‍ അന്ന് മുന്‍കൈയെടുത്തത്. മകള്‍ ലക്ഷ്മി നായരടക്കം ഏതാനും പേര്‍ അതുവഴി ലോ അക്കാദമിയില്‍ ചേരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

1984-85ലാണ് പഞ്ചവത്സര എല്‍എല്‍.ബി. തുടങ്ങുന്നത്. ഈ ബാച്ച് മൂന്നുവര്‍ഷമായപ്പോള്‍ ലാറ്ററല്‍ എന്‍ട്രിക്ക് അനുമതിനല്‍കി. ചരിത്രത്തില്‍ ബിരുദം നേടി ലക്ഷ്മി നായര്‍ വരുന്നതും ഈ വര്‍ഷം തന്നെയാണ്.

 ഇന്റേണല്‍ മാര്‍ക്ക്

ഇന്റേണല്‍ മാര്‍ക്ക്

ഇന്റേണല്‍ മാര്‍ക്കും മറ്റുമുള്ളതിനാല്‍ പാസാകാന്‍ എളുപ്പം പഞ്ചവത്സര കോഴ്‌സാണെന്ന പ്രത്യേകതയുമുണ്ട്.

 രേഖകളില്ല

രേഖകളില്ല

പഞ്ചവത്സര കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തില്‍ ചേര്‍ന്നതിനാല്‍ പഞ്ചവത്സര കോഴ്‌സിലോ ത്രിവത്സര കോഴ്‌സിലോ ഇവരെ ഉള്‍പ്പെടുത്തേണ്ടത് എന്നത് സര്‍വകലാശാലയില്‍ തര്‍ക്കമായിരുന്നു. എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ലക്ഷ്മി നായര്‍ വാങ്ങിയതായി സര്‍വ്വകലാശാല രേഖകളുമില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 റാങ്ക് നിശ്ചയിക്കാന്‍

റാങ്ക് നിശ്ചയിക്കാന്‍

എല്‍എല്‍ബി അവസാനവര്‍ഷത്തില്‍ ലക്ഷ്മി നായര്‍ക്ക് ഭേദപ്പെട്ട മാര്‍ക്കുണ്ടായിരുന്നു. റാങ്ക് നിശ്ചയിക്കാന്‍ അവസാനവര്‍ഷത്തെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേരള സര്‍വ്വകലാശാല തീരുമാനിക്കുകയായിരുന്നു.

 അനുകൂല വിധി വന്നു

അനുകൂല വിധി വന്നു

സര്‍വ്വകലാശാലയിലെയും ലോ അക്കാദിമിയുടെ ഈ നീക്കത്തിനെതിരെ ആദ്യ വര്‍ഷം മുതല്‍ നല്ല മാര്‍ക്കുള്ള ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ കേസിനുപോയി അനുകൂല വിധി സമ്പാദിച്ചിരുന്നു.

ചര്‍ച്ച പരാജയം

ചര്‍ച്ച പരാജയം

അതേസമയം ലോ അക്കാദമി പ്രശനം പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിദ്യാര്‍ത്ഥി സമരം ശക്തമാകുകയാണ്.

 കെ മുരളീധരന്‍ എംഎല്‍എ

കെ മുരളീധരന്‍ എംഎല്‍എ

തിങ്കളാഴ്ച മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ മുരളീധരന്‍ എംഎല്‍എയും വിദ്യാര്‍ത്ഥി സംഘടനകളും അറിയിച്ചു.

 രാജിയില്‍ കുറഞ്ഞതൊന്നുമില്ല

രാജിയില്‍ കുറഞ്ഞതൊന്നുമില്ല

ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ എസ്എഫ്െഎ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചു നില്‍ക്കുന്നതാണ് സര്‍ക്കാരിനെയും ലോ അക്കാദമി മാനേജ്‌മെന്റിനെയും പ്രതിരോധത്തിലാക്കുന്നത്.

 സമരം

സമരം

സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്നും പ്രിന്‍സിപ്പലിന്റെ രാജിവരെ സമരം തുടരുമെന്നുമുള്ള നിലപാടിലാണ് ഐഎഎസ്എഫ്. ഇരുപത്തിയാറ് ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍.

English summary
Lakshmi Nair's degree in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X