Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷ്മി നക്ഷത്ര ഉപേക്ഷിച്ചു, ഇപ്പോൾ തിരിഞ്ഞ് നോക്കാറില്ല'; വിമർശനങ്ങൾക്ക് രേണു സുധിയുടെ മറുപടി

കടുത്ത സൈബർ അധിക്ഷേപമാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നേരിടുന്നത്. രേണു ചെയ്യുന്ന റീലുകൾക്കും ഷോട്ട് ഫിലിമുകൾക്കുമെല്ലാം താഴെ അവരെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടം രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അത്തരം കമന്റുകൾക്കെല്ലാം മറുപടി നൽകുകയാണ് രേണു. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

രേണുവിനെ കയറിപ്പിടിച്ച് രജിത് കുമാർ എന്ന അധിക്ഷേപ കമന്റുകൾക്ക് രേണു നൽകിയ മറുപടി ഇങ്ങനെയായിരുന്നു-' ദയാവധം എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഞങ്ങൾ റാമ്പിലേക്ക് പോയത്. റാമ്പിൽ നടക്കുമ്പോഴാണ് എന്നെ അദ്ദേഹം പിടിച്ചത്. എനിക്ക് സഹോദര തുല്യനാണ് അദ്ദേഹം. അദ്ദേഹം തിരിച്ച് എന്നേയും അങ്ങനെയാണ് കാണുന്നത്. അവിടെ ഓൺലൈൻ മാധ്യമങ്ങൾ പറയുന്ന കമന്റൊന്നും ഞാൻ കാര്യമാക്കിയിട്ടേ ഇല്ല. അതൊക്കെ ചിരിച്ച് തള്ളുകയാണ് ചെയ്തത്.

renumain-

എന്റെ അഭിനയ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. പ്രതീഷിന്റെ കൂടെ ഞാൻ അഭിനയിച്ച മൂന്ന് റീൽസും നല്ല അഭിപ്രായമാണ് കിട്ടിയത്. നന്നായി ചെയ്തുവെന്ന വിശ്വാസം എനിക്കുണ്ട്. ', രേണു പറഞ്ഞു.

മക്കൾ പറഞ്ഞാൽ വിവാഹം കഴിക്കുമെന്ന പ്രസ്താവനയെ കുറിച്ചുള്ള മറുപടി ഇങ്ങനെ-' കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്. ഇന്നുവരെ എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല. നാളെ എന്റെ മക്കൾക്ക് പ്രായമായി അവർക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ അവർ പറയുകയാണ് അമ്മേ ഒരു വിവാഹം കഴിക്കെന്ന്, അപ്പോൾ വിവാഹം കഴിക്കും. ആ സമയത്ത് അമ്മൂമ്മയുടെ പ്രായമായെങ്കിൽ ഞാനൊരു അപ്പൂപ്പനെ കെട്ടും. എത്രകാലം ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല, ചിലപ്പോൾ ഒരു പാവത്തിനെ ആയിരിക്കും, ചിലപ്പോൾ വിവാദ നായകനെ ആയിരിക്കും, എന്തായാലും ഇപ്പോൾ അതൊന്നും ആലോചിച്ചിട്ടില്ല', രേണു വ്യക്തമാക്കി.

സുധിച്ചേട്ടനെ വിറ്റ് കോടികൾ ഉണ്ടാക്കിയെന്ന അധിക്ഷേപങ്ങൾക്കും രേണു മറുപടി നൽകി. 'സുധിച്ചേട്ടന്റെ പേര് വെക്കാനുളള അവകാശം എനിക്കാണ്. മരിച്ച് പോയെങ്കിലും അദ്ദേഹത്തിന്റെ പേര് വെക്കാൻ എനിക്ക് മാത്രമേ അധികാരമുള്ളൂ. സുധിച്ചേട്ടന്റെ പേര് വിറ്റ് ഞാൻ കാശ് ഉണ്ടാക്കിയിട്ടില്ല', രേണു പറഞ്ഞു.

ആരതി പൊടിയുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. അവർ മോഡലിംഗ് രംഗത്തുള്ള ഒരാളാണ്.ഞാനും ചെറുതായി മോഡലിങ് ചെയ്യുന്നുണ്ട്. ഇന്ന ജോലി ചെയ്യണം എന്ന് ആരേയും അടിച്ചേൽപ്പിക്കരുത് എന്നാണ് അവർ പറഞ്ഞത്, എന്നെ പിന്തുണച്ച വളരെ കുറച്ച് സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ആരതി പൊടി', രേണു വ്യക്തമാക്കി.

ലക്ഷ്മി നക്ഷത്ര പകുതിക്ക് വെച്ച് ഉപേക്ഷിച്ചു ഇപ്പോൾ തിരിഞ്ഞ് നോക്കാറില്ല എന്ന കമന്റുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും രേണു വിശദീകരിച്ചു. 'ലക്ഷ്മി നക്ഷ്ത്രയുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഇടക്ക് മെസേജ് അയക്കാറുണ്ട്', രേണു പറഞ്ഞു.

നടു റേഡിൽ വെച്ച് നടത്തിയറ റീൽസ് വിവാദത്തിലും രേണു പ്രതികരിച്ചു. റോഡിന്റെ സൈഡിൽ വെച്ചാണ് ഞാനും ദാസേട്ടനും വീഡിയോ ചെയ്യുന്നത്. റോഡിൽ നിന്ന് മാറുവെന്ന് ബൈക്കിൽ വന്ന് പറയുന്നവർ ആ വീഡിയോയുടെ ഭാഗമായിരുന്നു. സംഭവം വിവാദമായതോടെ ആ ആൽബത്തിൽ നിന്ന് തന്നെ ആ ഭാഗം മാറ്റിക്കളഞ്ഞിരുന്നു. വിവാദത്തിന് വേണ്ടിയല്ല ആ ഭാഗം ഉൾപ്പെടുത്തിയത്. പ്രമോഷന്റെ ഭാഗമായാണ്, ആളുകൾ അത് വിവാദമാക്കുകയായിരുന്നു', രേണു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+