Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിക്കും ഞാന്‍ ഇങ്ങനെ തന്നെയാണ്; ബിഗ് ബോസിലെ ഒറ്റപ്പെടലിനെ മറികടന്ന് അതിലൂടെ: ലക്ഷ്മിപ്രിയ പറയുന്നു

സിനിമ-സീരിയില്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തിയ മത്സരാർത്ഥികളിലൊരാളായിരുന്നു ലക്ഷ്മി പ്രിയ. തുടക്കം മുതല്‍ തന്നെ തന്റേതായ ശൈലിയില്‍ മത്സരത്തില്‍ പങ്കെടുത്ത താരം നാലാം സ്ഥാനവുമായിട്ടാണ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയത്. മികച്ച രീതിയില്‍ മത്സരിച്ചു എന്ന് പറയുമ്പോഴും താരത്തിന്റെ ശൈലിക്കെതിരെ എതിർപ്പുന്നയിക്കുന്ന വലിയൊരു വിഭാഗം ഷോയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഇപ്പോഴിതാ ബിഗ് ബോസ് വീടിനുള്ളിലെ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ലക്ഷ്മിപ്രിയ. മാറ്റിനി ലൈവ് യൂട്യൂബ് ചാനലിന്റെ കട്ടന്‍ വിത്ത് ഇമ്മട്ടിയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാം താരം മനസ്സ് തുറക്കുന്നത്.

ബിഗ് ബോസിലെ നൂറ് ദിവസത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു

ബിഗ് ബോസിലെ നൂറ് ദിവസത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് ചോദിച്ചാല്‍ ഞാനും എന്റെ ഭഗവതിയും മാത്രമായി ജീവിച്ച നൂറ് ദിവസമെന്ന് പറയുമെന്ന് നടി ലക്ഷ്മി പ്രിയ. 'നമുക്ക് അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു, അതെല്ലാം എല്ലാവരും കണ്ടതാണ്. കരച്ചിലും ചിരിയും സങ്കടപ്പെടുത്തലുകയും സങ്കടപ്പെടലും ദേഷ്യവും വൈരാഗ്യവും ഒരുപാട് ബുദ്ധികാണിക്കേണ്ട ഇടങ്ങളൊക്കെ ഉണ്ടായെങ്കിലും ഞാനും എന്റെ ഭഗവതിയും മാത്രമായി ജീവിച്ച നൂറ് ദിവസം എന്ന് പറയാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം'- ലക്ഷ്മി പ്രിയ പറയുന്നു.

ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

നമ്മള്‍ ഷോയിലേക്ക് വേറെ ആരേയും കൂടെ കൊണ്ട്

നമ്മള്‍ ഷോയിലേക്ക് വേറെ ആരേയും കൂടെ കൊണ്ട് പോവുന്നില്ലാലോ. ഭയങ്കരമായ ഒറ്റപെടല്‍ അനുഭവിക്കുമ്പോള്‍ അത് പൊട്ടിച്ചെറിയാന്‍ വേണ്ടി, നേരെ ബാത്ത് റൂം സൈഡിലേക്ക് പോയി മഞ്ഞ കളറുള്ള അതില്‍ കിടന്ന് എനിക്ക് അറിയാവുന്ന പാട്ടുകളൊക്കെ പാടും. വരികളൊന്നും ഒർമ്മയുണ്ടാവില്ല. പാടാനാറിയുമോ ഇല്ലോയോ എന്നുള്ളതല്ല, എന്റെ വിഷമങ്ങളെല്ലാം മാറ്റി ഞാന്‍ പുറത്ത് വരുന്നത് ഇങ്ങനെ പാട്ടുകള്‍ പാടിയിട്ടായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ആദ്യത്തെക്കുറച്ച് സമയമൊക്കെയാണ് നമ്മള്‍ ക്യാമറയെ

ആദ്യത്തെക്കുറച്ച് സമയമൊക്കെയാണ് നമ്മള്‍ ക്യാമറയെ കുറിച്ച് ആലോചിച്ചിരുന്നുള്ളു. പിന്നീട് നമ്മള്‍ ക്യാമറയെക്കുറിച്ചോ മൈക്കിനെ കുറിച്ചോയൊന്നും നമ്മള്‍ ബോധവാന്‍മാർ അല്ല. സാധാരണ നമ്മള്‍ വീട്ടില്‍ എങ്ങനെ പെരുമാറും അതുപോലെ തന്നെയാണ് അവിടെയും പെരുമാറുക. വീട്ടിലും ഇങ്ങനെ തന്നെയാണ് ഞാന്‍. ആകെയുള്ള വ്യത്യാസം എന്ന് പറയുന്നത്, നമ്മുടെ അടുത്ത് ആരും ഇങ്ങനത്തെ വഴക്കുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നുള്ളതാണ്.

അഭിപ്രായ വ്യത്യാസം ഉണ്ടാവും. എന്നാല്‍ അത് ഇതുപോലുള്ള

അഭിപ്രായ വ്യത്യാസം ഉണ്ടാവും. എന്നാല്‍ അത് ഇതുപോലുള്ള വാക്കുകളിലേക്കോ, രൂക്ഷമായ വിമർശനങ്ങളിലേക്കോ കടക്കാറില്ല. ഹരാസ്മെന്റ് ചെയ്യലും ഒറ്റപ്പെടുത്തലും ഉണ്ടാവില്ല. വീട്ടിലാണെങ്കിലും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും ഇഷ്ടമില്ലാത്തത് തുറന്ന് പറയുകയും ചെയ്യും. വീട്ടിലും ഞാന്‍ ഇങ്ങനെ തന്നെയാണ്. എത്ര ആള്‍ക്കാർ വന്നാലും അവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും എനിക്ക് പ്രശ്നമില്ല. എന്ത് ജോലി ചെയ്യാനും തയ്യാറാണ്. കടുത്ത ഒസിഡി പ്രശ്മുള്ള ആള്‍ കൂടിയാണ് ഞാനെന്നും മാറ്റിനി ലൈവ് അഭിമുഖത്തില്‍ ലക്ഷ്മി പ്രിയ പറയുന്നു.

ഞാന്‍ റിലീജിയസ് ആണോ എന്ന് ചോദിച്ചാല്‍ അല്ല, പക്ഷെ

ഞാന്‍ റിലീജിയസ് ആണോ എന്ന് ചോദിച്ചാല്‍ അല്ല, പക്ഷെ ഹൈല് സ്പിരിച്യലാണ്. പ്രാർത്ഥിക്കുക, രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞേ ചായകുടിക്കൂ, ഒഴിവ് സമയം കിട്ടുമ്പോള്‍ പോയിരുന്ന് ജപിക്കും. നമുക്ക് നമ്മളോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് ഇതൊക്കെ ചെയ്യുന്നത്. നമുക്ക് വേണ്ടി കൂടി നമ്മള്‍ ജീവിക്കണം. എല്ലാ കാര്യങ്ങളും ഭർത്താവിനോ കുട്ടിക്കോ സമൂഹത്തിനോ വേണ്ടിയിട്ടല്ല, നമ്മള്‍ നമുക്ക് വേണ്ടി കൂടി ജീവിക്കണം. അപ്പോള്‍ നമ്മള്‍ എന്തൊക്കെ ചെയ്യുമോ അതെല്ലാം ഞാന്‍ അവിടേയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+