Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല';ലക്ഷ്മിപ്രിയ

നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി ജെ പിക്ക് ഉപദേശവുമായി നടി ലക്ഷ്മിപ്രിയ. ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുതെന്നും എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും ലക്ഷ്മിപ്രിയ കുറിച്ചു. ഹിന്ദു വിഭാഗത്തെ ചേർത്തു പിടിച്ച് അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുത്താൽ വോട്ടുകളെല്ലാം താനേ പോരുമെന്ന് ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചു. നടിയുടെ കുറിപ്പ് ഇങ്ങനെ

'ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.

akshmipriya-1

പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും.

അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തു',നടി കുറിച്ചു.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തുന്നത്. പൊതുജനത്തെ വർഗീയതയില്ലാതെ കാണുന്നത് ആരാണോ അവർക്ക് മാത്രമേ വോട്ട് കൊടുക്കൂ എന്നായിരുന്നു ഒരാൾ കുറിച്ചത്. ഈ കമൻ്റിനോട് പ്രതികരിച്ച് ലക്ഷ്മിപ്രിയയും എത്തി. 'പി സി യും ഷോണും അനൂപ് ആന്റണി, ജിബി പാത്തിക്കൽ, സണ്ണി കടുത്താഴെ ഇവരൊക്കെ വർഗീയവാദികൾ ആയിരുന്നോ???? അവർക്ക് വോട്ട് ചെയ്യാത്തവരാണോ വർഗീയവാദികൾ, അവരെ നിർത്തിയ നേതൃത്വമാണോ വർഗീയവാദികൾ???' എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. നടിയെ രൂക്ഷമായി വിമർശിക്കുന്ന കമൻ്റുകളാണ് ഇതിനെ താഴെ നിറഞ്ഞത്.

ക്രിസ്ത്യൻ പേര് ഉണ്ടെങ്കിൽ ക്രിസ്ത്യാനി ആവില്ലെന്നും ക്രിസ്തുവിനെ പോലെ ചിന്തിക്കുന്നവനാണ് ക്രിസ്ത്യാനിയെന്നാണ് ഒരാൾ കമൻ്റ് ചെയ്തത്.ക്രിസ്ത്യാനികളെ ദ്രോഹിക്കുമ്പോൾ ഇവിടെ അരമനയിൽ വന്നാൽ വോട്ട് കൊടുക്കാൻ മണ്ടൻമാർ അല്ല ക്രിസ്ത്യൻകളെന്ന് മറ്റൊരാൾ കുറിച്ചു. 'മതേതര ജനാധിപത്യ ബോധമുളള ഹിന്ദു സമൂഹത്തെ പൂര്‍ണമായി വിഴുങ്ങാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് കഴിയില്ലായെന്നറിയാവുന്നതുകൊണ്ടാണ് അവര്‍ അരമനകളുടെ തിണ്ണ നിരങ്ങുന്നത് , ആ മതേതര ജനാധിപത്യ ഹിന്ദു സമൂഹത്തെ വഞ്ചിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ മനസില്ല', എന്നായിരുന്നു മറ്റൊരു കമൻ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+