ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search

ഉണ്ടാക്കിയ പിതാവാകരുത്; സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് തെറിവിളി, കിടിലന്‍ മറുപടിയുമായി എഴുത്തുകാരി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയും അമ്പത് വയസ്സ് കഴിഞ്ഞിട്ടല്ല സ്ത്രീകള്‍ മലക്ക് പോകുന്നുണ്ടെങ്കില്‍ ഇപ്പോള്‍ പോകണമെന്ന് വ്യക്തമാക്കുകയും ചെയ്ത ഏഴുത്തുകാരിക്കെതിരെ രൂക്ഷവിമര്‍നങ്ങള്‍.

    ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു; മണിക്കൂറില്‍ 125കി.മി വേഗതയില്‍ കാറ്റ്, റെഡ് അലർട്ട്

    സ്ത്രീപ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിട്ട ഗവേഷകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവിനെതിരേയാണ് രൂക്ഷവിമര്‍നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് വിമര്‍ശനങ്ങള്‍ക്കെതിരെ ലക്ഷ്മി വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.. പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

    ഹിന്ദുവാണെന്നും പറഞ്ഞ്

    ഹിന്ദുവാണെന്നും പറഞ്ഞ്

    എടീ ഹിന്ദുവാണെന്നും പറഞ്ഞു ഞെളിഞ്ഞു പുണ്യമായ അമ്പലങ്ങളില്‍ ഒക്കെ നടന്നു പുസ്തകം എഴുതുന്നു. അതിന്റെ ആദായം പറ്റുന്നു. ഈ മതത്തെക്കുറിച്ചു നിനക്ക് ?':*&ഫ എന്തറിയാം? ഉളുപ്പില്ലേ ഈ മതത്തെയും അതിന്റെ ആചാരങ്ങളെയും അധിക്ഷേപിക്കാന്‍? നിന്റെ വീട്ടില്‍ **&ഫഫ%$. ആരും ഇല്ലേ നിന്നെ ശരിയാക്കാന്‍?

    ഞാനൊരു മനുഷ്യനാണ്

    ഞാനൊരു മനുഷ്യനാണ്

    പുണ്യ സങ്കേതങ്ങളില്‍ പോകുമ്പോ ചെരുപ്പ് പുറത്തു ഊരി വയ്ക്കാറുണ്ട്, തലച്ചോറ് കൂടെ തന്നെ കാണും. ഈ പുണ്യ പുരാതന ക്ഷേത്രങ്ങള്‍ എല്ലാം തന്നെ എന്റെ രാജ്യത്തിനുള്ളിലാണ്. ഹിന്ദു എന്നതിനുപരി ഞാനൊരു മനുഷ്യനാണ്.

    ഉണ്ടാക്കിയ പിതാവ് ആകരുത്

    ഉണ്ടാക്കിയ പിതാവ് ആകരുത്

    വേണ്ടെങ്കില്‍ വേണ്ട, എന്നെ ഈ മതത്തില്‍ നിന്ന് പുറത്താക്കൂ. അതിനു ശ്രമിക്കുമ്പോള്‍ താങ്കള്‍ക്ക് മനസിലാവും അതിനൊരു വകുപ്പില്ല എന്ന്. അതിനെ? ഉണ്ടാക്കിയ പിതാവ് ആകരുത്. മതത്തിനും ആചാരത്തിനും അല്ല പരമാധികാരം.

    നാമജപം നടത്തുന്നു

    നാമജപം നടത്തുന്നു

    ഇന്ന് ഉളുപ്പില്ലാതെ നാമജപം നടത്തുന്നു. നാളെ ശരിയത്ത് എന്ന് പറഞ്ഞു ചിലര്‍ തുടങ്ങും, സകലരെയും കുരിശു ചുമക്കാന്‍ മറ്റൊരു മതം പ്രേരിപ്പിക്കും, എല്ലാം കളഞ്ഞിട്ടു പോകാന്‍ ബുദ്ധന്‍ പറയും .

    അസഭ്യം പറഞ്ഞു സംരക്ഷിക്കാന്‍ നോക്കരുത്

    അസഭ്യം പറഞ്ഞു സംരക്ഷിക്കാന്‍ നോക്കരുത്

    അന്നേരം നാമജപം ആയിരിക്കില്ല ആയുധം എന്ന് ഓര്‍ക്കുക. സെറ്റും മുണ്ടും ഉടുത്ത അച്ചിമാര്‍ ആയിരിക്കില്ല മുന്നില്‍. അന്നേരം കരയാന്‍ ഇടവരരുത്. ആര്‍ഷ ഭാരത സംസ്‌കാരം അസഭ്യം പറഞ്ഞു സംരക്ഷിക്കാന്‍ നോക്കരുത്.

    ഭരണഘടന വായിച്ചു പഠിക്കുക

    ഭരണഘടന വായിച്ചു പഠിക്കുക

    അതുകൊണ്ടു ഇന്ത്യന്‍ ഭരണഘടന വായിച്ചു പഠിക്കുക. അങ്ങനെ രാജ്യം മതത്തിനു വിധേയമായാല്‍ സിറിയ ,അഫ്ഗാനിസ്ഥാന്‍ പോലെ ഒക്കെ ഇവിടെ ആകും. ആദ്യം പൗരന്‍. അതുകഴിഞ്ഞു മതം. പറ്റില്ലെങ്കില്‍ അകത്തു കിടക്കും എന്ന് ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു.

    ഫേസ്ബുക്ക് പോസ്റ്റ്

    ലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

    ഇനി എന്തിനു കൂടുതൽ ചിലക്കുന്നു

    ഇനി എന്തിനു കൂടുതൽ ചിലക്കുന്നു

    അമ്പതു വയസ്സാകാറായിക്കാണുമല്ലോ ഇനി എന്തിനു കൂടുതൽ ചിലക്കുന്നു എന്ന മട്ടിൽ ചില പുരുഷ കേസരികൾ പുച്ഛിച്ചപ്പോൾ ഞാൻ ഓർത്തത് -അമ്പതു വയസാകുന്ന സ്ത്രീ എന്താണെന്നു ഇവർക്കൊരു ബോധമില്ലല്ലോ എന്നാണ്.

    തല്ലി കൊന്നില്ലെങ്കിൽ

    തല്ലി കൊന്നില്ലെങ്കിൽ

    ആരും സ്ത്രീധനത്തിന്റെ പേരിൽ തല്ലി കൊന്നില്ലെങ്കിൽ, നെഞ്ചിൽ ക്യാൻസറോ മറ്റോ വന്നു മരിച്ചില്ലെങ്കിൽ , കൂട്ട ബലാത്സംഗം ചെയ്തു റോഡിൽ എറിഞ്ഞിട്ടില്ലെങ്കിൽ, മക്കൾ പോയി ചത്തുകൂടെ എന്ന് ചോദിച്ചിട്ടില്ലെങ്കിൽ, പലതരം കെണികളിൽ പെട്ട് സ്വന്തം ജന്മത്തെ ശപിച്ചു ഇരുട്ടിൽ ആയിപ്പോയിട്ടില്ലെങ്കിൽ, വീടിനു വേണ്ടി നടന്നു നടന്നു മുട്ട് തേഞ്ഞു വീണു പോയിട്ടില്ലെങ്കിൽ അമ്പതു വയസായ സ്ത്രീ ദൈവമാണ്.

    ആർത്തവം നിൽക്കാറാവുന്ന കാലം

    ആർത്തവം നിൽക്കാറാവുന്ന കാലം

    കുട്ടികൾ ഉണ്ടെങ്കിൽ അവർ വളർന്നു വെളിച്ചം കൊണ്ട് വരുന്ന പ്രായം. മക്കൾ ഇല്ലെങ്കിൽ എത്ര നന്നായി അതെന്നു തിരിച്ചറിയുന്ന പ്രായം. ശക്തനായ ഭർത്താവു സ്നേഹത്തോടെ ഇവളില്ലായിരുന്നു എങ്കിൽ എന്ന് പശ്ചാത്താപത്തോടെ ചേർത്ത് നിറുത്തുന്ന പ്രായം ,ഡിവോഴ്സ് ചെയ്തെങ്കിൽ ഹോ, ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ എന്ന് ആലോചിക്കുന്ന പ്രായം, മാസാമാസം വയറിൽ തീ കോരി ഇടുന്ന, നിനക്ക് മാത്രമല്ലല്ലോ എന്ന് കേൾക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് വേദന അടക്കി പിടിച്ചു സകലതും ചെയ്യേണ്ട ആർത്തവം നിൽക്കാറാവുന്ന കാലം.

    സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ

    സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ

    ആഹാരത്തിലും ലൈംഗികതയിലും ആർത്തി ഇല്ലാതെ ആകാൻ തുടങ്ങുന്ന പ്രായം. സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ കയറി ചെല്ലാവുന്ന പ്രായം. കണ്ണിൽ മഷിയിട്ടു നോക്കിയാലും കളങ്കം ഇല്ലാത്ത പ്രായം. ജീവിതമേല്പിച്ച ആഘാതങ്ങൾ മുണ്ടും നേര്യതും പോലെ അടുക്കിപ്പെറുക്കി കാൽപ്പെട്ടിയിൽ താഴമ്പൂ വിനോപ്പം വയ്ക്കാൻ ആഗ്രഹക്കുന്ന പ്രായം

    ഒരു പെണ്ണും ആഗ്രഹിക്കില്ല

    ഒരു പെണ്ണും ആഗ്രഹിക്കില്ല

    സർവോപരി പ്രായത്തിൽ കുറഞ്ഞവർ മരിക്കുമ്പോൾ,പകരം എന്നെ എടുത്തുകൂടായിരുന്നോ ദൈവമേ എന്ന് ചോദിയ്ക്കാൻ തോന്നുന്ന പ്രായം.ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ വീട്ടിലും, ആപ്പീസിലും കട്ടിലിലും സ്ഥിരം കാണുന്ന അമ്പതു വയസായ സ്ത്രീയെ അങ്ങനെ അങ്ങ് under estimate ചെയ്തു കളയരുത്. അവർക്കു വിവരമില്ലാത്ത പുരുഷന് വേണ്ടി സഹതാപം പോലും തോന്നാത്ത പ്രായമാണപ്പോൾ . അമ്പതു വയസിൽ ഇരുപതു വയസ്സാകാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല. അവളുടെ ഇരുപതു വയസ് അവൾ അവളുടേതായ രീതിയിൽ ആഘോഷിചു കൊതി തീർത്തിട്ടുണ്ടാവും. ഉറപ്പു.നീയൊന്നും സ്വപ്നം കാണാത്ത രീതിയിൽ.​

    ഇപ്പോൾ പോകണം

    ഇപ്പോൾ പോകണം

    അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തിൽ പോകരുത്. അയ്യപ്പൻ ഇങ്ങോട്ടു വന്നു കാണട്ടെ. പോകുന്നെങ്കിൽ ഇപ്പോൾ പോണം. തലയിലെ ഭാരം ഇറക്കി വച്ച് , കൂട്ടുകാർക്കൊപ്പം പമ്പയിൽ നീന്തി കുളിച്ചു , സന്ധ്യക്ക്‌ പ്രണയസത്യകം പ്രാണനായകം
    പ്രണതകല്പകം സുപ്രഭാന്ചിതം
    പ്രണവമന്ദിരം കീര്ത്തനപ്രിയം
    ഹരിഹരാത്മജം ദേവമാസ്രയേ(ഇതെഴുതിയത് ഒരു സ്ത്രീയാണ്.)

    എന്ന് സകലതും മറന്നു പൊന്നമ്പല മേട്ടിൽ നിൽക്കണം.

    ഇപ്പോൾ പോകണം.

    English summary
    lakshmi rajeev facebook post on sabarimala verdict - follow up

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more