Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു..പ്രശസ്ത നടി വെളിപ്പെടുത്തുന്നു..!!

ചെന്നൈ: കൊച്ചിയില്‍ മലയാളത്തിലെ പ്രശസ്ത നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ക്രിമിനല്‍വത്ക്കരണത്തെക്കുറിച്ചും ഏറെ വിവരങ്ങള്‍ പുറത്ത് വരികയുണ്ടായി. നടിമാര്‍ തന്നെ തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വരികയുണ്ടായി.

Read Also:പെണ്‍കുട്ടികള്‍ വാതില്‍ തുറന്നിട്ട് വസ്ത്രം മാറണം !! പരാതിപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യൽ..!!

Read Also:സുചി ലീക്ക്‌സില്‍ അടുത്തതായി മലയാളതാരങ്ങളുടെ ലീലകള്‍..!! മല്ലു ലീക്ക്‌സില്‍ കേരളം ഞെട്ടിത്തെറിക്കും.

മലയാളത്തിലും തമിഴിലും പ്രശസ്തയായ നടിയും സംവിധായകയുമായ ലക്ഷ്മി മേനോനാണ് തനിക്ക് നേരിട്ട അതിക്രമം തുറന്ന് പറയുന്നത്. മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തുന്നു.

കിടക്കയിലേക്ക് ക്ഷണിച്ച്

ഈ സംവിധായകന്‍ മലയാളത്തില്‍ കൂടാതെ തമിഴിലും സിനിമ ചെയ്യുന്നയാളാണ്. ലൈംഗിക താല്‍പര്യത്തോടെ ഇയാള്‍ തന്നെ സമീപിച്ചുവെങ്കിലും ആവശ്യം താന്‍ നിരാകരിച്ചുവെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

നിരസിച്ചപ്പോൾ പ്രതികാരം

ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. താന്‍ ആവശ്യം നിരാകരിച്ചതോടെ സംവിധായകന്‍ തന്നോട് പ്രതികാര ബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയെന്നും നടി പറയുന്നു.

പബ്ലിക്കായി തെറിവിളി

സെറ്റില്‍ വെച്ച് ഷൂട്ടിംഗിനിടെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് തെറിവിളിക്കുക പതിവായി. മാത്രമല്ല ഷോട്ട് നന്നായില്ലെന്ന് പറഞ്ഞ് ഇരുപത്തഞ്ചോളം തവണ വീണ്ടും വീണ്ടും ഒരേ സീന്‍ തന്നെ ചെയ്യിക്കുകയും ചെയ്തു.

മാപ്പ് പറയാൻ പറഞ്ഞപ്പോൾ

മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് താന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഞരമ്പ് രോഗികൾ ധാരാളം

സിനിമാ മേഖലയില്‍ ഉടനീളം ഇത്തരക്കാര്‍ ഉണ്ടെന്നും ലക്ഷ്മി രാമകൃഷ്ണന്‍ തുറന്നടിച്ചു. പക്ഷേ ഇത്തരക്കാരെ കുറിച്ച് ആരും തുറന്നു സംസാരിക്കുന്നില്ലെന്നും നടി പറയുന്നു.

ഒന്നല്ല അനുഭവം

തനിക്കുണ്ടായ മറ്റൊരു അനുഭവവും നടി പങ്കുവെയ്ക്കുകയുണ്ടായി. അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പുതിയ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഫ്‌ളാറ്റിലെത്തി.

ചില അഡ്ജസ്റ്റ്‌മെന്റുകൾ

ആദ്യം അയാള്‍ സിനിമയെക്കുറിച്ച് പറഞ്ഞു. പിന്നെ സംസാരിച്ചത് ചില അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ചാണ്. ഡേറ്റ് അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ചാണ് അയാള്‍ സൂചിപ്പിക്കുന്നത് എന്നാണ് താന്‍ ആദ്യം കരുതിയതെന്നും ലക്ഷ്മി പറയുന്നു.

സംവിധായകന്റെ ഇടനിലക്കാരൻ

പക്ഷേ സംസാരം തുടര്‍ന്നപ്പോഴാണ് കാര്യം മനസ്സിലായത്. അയാള്‍ മറ്റു ചില അഡ്ജസ്റ്റ്‌മെന്റുകളാണ് ഉദ്ദേശിക്കുന്നത് താന്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി. സംഭാഷണം തുടരാതെ അയാളെ പറഞ്ഞുവിടുകയാണ് ഉണ്ടായത്.

ഇത് കാരണം സിനിമകൾ കുറഞ്ഞു

തനിക്ക് സിനിമകള്‍ കുറയാന്‍ കാരണം ഇത്തരം നിലപാടുകളാണ് എന്നും ലക്ഷ്മി രാമകൃഷ്ണന്‍ തുറന്നടിക്കുന്നു. ബുദ്ധിമതികളായ സ്ത്രീകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ പൊതുവെ സംവിധായകര്‍ക്കും താല്‍പര്യമില്ല.

സ്ത്രീകളെ ചൂഷണം ചെയ്യുന്നു

തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും സിനിമയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല.സ്ത്രീകളെ ഇപ്പോഴും കീഴടക്കിവെച്ചിരിക്കുകയാണെന്നും ലക്ഷ്മി ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+