കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊരു കുമ്പസാരം; ലെഗിന്‍സിനെകുറിച്ചുള്ള കാഴ്ചപാട് തിരുത്തി ലക്ഷ്മിഭായി തമ്പുരാട്ടി

Google Oneindia Malayalam News

കൊച്ചി: സ്ത്രീകള്‍ ലഗ്ഗിന്‍സ് ധരിക്കു്‌നതിനെ കുറിച്ച് ഏഴ് വര്‍ഷം മുന്‍പ് എഴുതിയ ലേഖനത്തെ തള്ളി ലക്ഷ്മിഭായി തമ്പുരാട്ടി. ലെഗ്ഗിന്‍സിനെ പറ്റി വീണ്ടും, ഈ കുറിപ്പ് ഒരു കുമ്പസാരമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ് തുടങ്ങുന്നത്. തന്റെ ഗവേഷണങ്ങളും അതിന്റെ ഭാഗമായുണ്ടായ പഠനങ്ങളും തന്റെ ധാരണകളെ പാടെ മാറ്റിമറിച്ചുവെന്നും സ്ത്രീശരീരം, വസ്ത്രധാരണം, നഗ്‌നത, സദാചാരം എന്നിവയെക്കുറിച്ച് അതുവരെ ഞാന്‍ വച്ചു പുലര്‍ത്തിയ വികലമായ ധാരണകളില്‍നിന്നു മാറിച്ചിന്തിക്കാനും ആ കാലയളവില്‍ സാധിച്ചുവെന്നും ലക്ഷ്മി ഭായ് തമ്പുരാട്ടി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

ലെഗിന്‍സിനെക്കുറിച്ച്

ലെഗിന്‍സിനെക്കുറിച്ച്

ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിന്‍സിനെപ്പറ്റിയായിരുന്നു ആ ലേഖനം.

 എന്നെ ഉമിത്തീയിലിട്ടു നീറ്റി

എന്നെ ഉമിത്തീയിലിട്ടു നീറ്റി

എനിക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോള്‍ മുതല്‍ ആ തലക്കെട്ട് എന്നെ ഉമിത്തീയിലിട്ടു നീറ്റി. സ്ത്രീകള്‍ ലെഗിന്‍സ് ധരിക്കുന്നതിനെതിരെ നിശിതമായ വിമര്‍ശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോള്‍ എനിക്ക് പ്രായം 23 വയസായിരുന്നു.

പിന്തിരിപ്പന്‍ സ്വഭാവം

പിന്തിരിപ്പന്‍ സ്വഭാവം

സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പന്‍ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടില്‍നിന്നുകൊണ്ട്, ഇന്നത്തെ നിലയില്‍ പറഞ്ഞാല്‍ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാന്‍ ഈ കുറിപ്പിലൂടെ പൂര്‍ണമായും തള്ളിക്കളയുന്നു.

പിഴവുകളെപ്പറ്റി ഏറ്റുപറയുന്നു

പിഴവുകളെപ്പറ്റി ഏറ്റുപറയുന്നു

ഇതു ഞാന്‍ വളരെ മുമ്പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ലേഖനസമാഹാരത്തില്‍നിന്നും ആദ്യം ഒഴിവാക്കിയതും ഇതേ ലേഖനമാണ്. പുസ്തകത്തിന്റെ മുഖവുരയില്‍ പ്രസ്തുത ലേഖനം എഴുതിയപ്പോള്‍ ആശയപരമായും വീക്ഷണപരമായും വന്ന പിഴവുകളെപ്പറ്റി ഏറ്റുപറയാനും ഞാന്‍ ഉദ്ദേശിച്ചിരുന്നു.

മോചനം ആഗ്രഹിച്ചു

മോചനം ആഗ്രഹിച്ചു

കാരണം ഒരു ഇരുപത്തി മൂന്നുകാരിയില്‍നിന്ന് മുപ്പത്തിയൊന്നുകാരിയിലേക്കു മാറുമ്പോള്‍, ഒരു വിദ്യാര്‍ത്ഥിനിയില്‍നിന്ന് അധ്യാപികയിലേക്കു മാറുമ്പോള്‍ ഈ പഴയ ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വേദനയും ബാധ്യതയുമാണ്. അതില്‍നിന്നും ഒരു മോചനം എനിക്കും വേണ്ടതായിട്ടുണ്ട്.ഈ ലേഖനം എഴുതിയതിനുശേഷം ഏതാനും പോപ്പുലര്‍ ലേഖനങ്ങള്‍കൂടി എഴുതി പ്രസിദ്ധീകരിച്ചെങ്കിലും അവയില്‍നിന്നും മാറി പഠനത്തിലും ഗവേഷണത്തിലുമായി ഇക്കാലമത്രയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പുതിയ ലോകം

പുതിയ ലോകം

ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങള്‍ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു. സ്ത്രീശരീരം, വസ്ത്രധാരണം, നഗ്‌നത, സദാചാരം എന്നിവയെക്കുറിച്ച് അതുവരെ ഞാന്‍ വച്ചു പുലര്‍ത്തിയ വികലമായ ധാരണകളില്‍നിന്നു മാറിച്ചിന്തിക്കാനും ആ കാലയളവില്‍ സാധിച്ചു. സാംസ്‌കാരിക ബോധത്തിന്റെയും രാഷ്ട്രീയധാരണകളുടെയും പുതിയ ലോകം എനിക്ക് ഉണ്ടായിവന്നു.

Recommended Video

cmsvideo
Gold Smuggling Case: Kodiyeri Balakrishnan slams BJP and V Muraleedharan | Oneindia Malayalam
 മാറ്റങ്ങളെ കൊണ്ട് വരാന്‍

മാറ്റങ്ങളെ കൊണ്ട് വരാന്‍

അപ്പോഴേക്കും പോപ്പുലര്‍ ലേഖനങ്ങള്‍ തീരെ എഴുതാതാവുകയും ഗവേഷണത്തിലും അധ്യാപനത്തിലും നൃത്തത്തിലും ഞാന്‍ മുഴുകയും ചെയ്തു. അതിനും ഏറെ നാളുകള്‍ക്കുശേഷമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ അക്കൌണ്ട് ആരംഭിക്കുന്നത്. അതിലൂടെ എന്റെ കാഴ്ചപ്പാടിലും സാമൂഹിക ബോധത്തിലും വന്ന കാലാനുസാരിയായ മാറ്റങ്ങളെ കൊണ്ടുവരാന്‍ ഞാന്‍ ശ്രദ്ധിച്ചു.

 ധാര്‍മിക ബാധ്യത

ധാര്‍മിക ബാധ്യത

ഇന്ന് നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വസ്ത്രധാരണം, നഗ്‌നത എന്നിവയെക്കുറിച്ച് പല മുന്‍ധാരണകള്‍വച്ചു പുലര്‍ത്തുന്ന പലരേയും കാണുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഏത് പക്ഷത്തു നില്‍ക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കാനുള്ള ധാര്‍മിക ബാധ്യത എനിക്കുണ്ടെന്നു കരുതുന്നു.
സാമൂഹിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയപ്പോള്‍ മുതല്‍ ലെഗിന്‍സിനെപ്പറ്റി ഞാന്‍ എഴുതിയ ലേഖനത്തില്‍ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പന്‍ വിചാരങ്ങളെപ്പറ്റി എന്നില്‍ ആകുലതകളുണ്ടായി.

കുറ്റബോധമുണ്ടായി

കുറ്റബോധമുണ്ടായി

ഈ ലേഖനം എഴുതിയ നിമിഷത്തെപ്പറ്റി കുറ്റബോധമുണ്ടായി. അപ്പോഴും എന്റെ മാറിയ ധാരണകളെ അറിയിക്കാന്‍ ഞാന്‍ എവിടെയും ശ്രമിച്ചതുമില്ല. ഇക്കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ രൂപപ്പെട്ട ചിന്താപരമായ വ്യതിയാനങ്ങളെപ്പറ്റി എന്റെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ ഇരിക്കുന്നവര്‍ക്കൊഴികെ മറ്റുള്ളര്‍ക്ക് മനസിലാക്കാന്‍ സാഹചര്യം ഉണ്ടായതുമില്ല.

രചനകളെ തിരസ്‌കരിക്കുന്നു

രചനകളെ തിരസ്‌കരിക്കുന്നു

ഒരിക്കല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തെ മുന്‍കാലപ്രാബല്യത്തോടെ പിന്‍വലിക്കുന്നതെങ്ങനെയെന്ന് എനിക്ക് അറിയില്ല. മുന്‍പാരെങ്കിലും ഇത്തരത്തില്‍ സ്വന്തം രചനയെ തിരസ്‌കരിച്ചിട്ടുണ്ടോ എന്നുമറിയില്ല. പക്ഷേ ഒരു കാര്യം നമുക്കെല്ലാം അറിയാം, മാറ്റങ്ങള്‍ക്കു തയ്യാറായിട്ടുള്ള ലോകത്തിലെ മിക്കവാറും എഴുത്തുകാര്‍ അവരുടെ പഴയകാല എഴുത്തില്‍, ചിന്തകളില്‍ ഉണ്ടായിരുന്നതും പില്‍ക്കാലത്ത് ഉപേക്ഷിക്കപ്പെടേണ്ടതായി വന്നിട്ടുള്ളതുമായ ഏതെങ്കിലും ഘടകത്തെ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.

 ഏറ്റുപറിച്ചില്‍

ഏറ്റുപറിച്ചില്‍

എന്നെ സംബന്ധിച്ചിടത്തോളം മനസാക്ഷിയുടെ മുന്‍പില്‍ ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ അനിവാര്യമാണ്. എനിക്കു ചുറ്റുമുള്ള, ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ലോകം ആധുനികവും പുരോഗമനാത്മകവുമായ ദിശകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുക എന്നതാണ് ഒരു എളിയ എഴുത്തുകാരി, കലാകാരി എന്ന നിലയില്‍ ഞാന്‍ നിര്‍വഹിക്കേണ്ട ധര്‍മം എന്നു ഞാന്‍ തിരിച്ചറിയുന്നു.

 പരിഹാസം

പരിഹാസം

ലെഗിന്‍സ് ലേഖനത്തിന്റെ പേരില്‍ ഒരുപാട് പേര്‍ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിര്‍ത്തുന്നുണ്ട്, വിമര്‍ശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തെച്ചൊല്ലി മാത്രമാണെങ്കില്‍, അവയെല്ലാം ഞാന്‍ അര്‍ഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമര്‍ശനങ്ങളുണ്ടാകും. ആരും വിമര്‍ശനത്തിനതീതരല്ലല്ലോ.

 തെറ്റായ കാഴ്ച്ചപ്പാടുകള്‍

തെറ്റായ കാഴ്ച്ചപ്പാടുകള്‍

വിമര്‍ശനങ്ങളെയൊക്കെ നേരിടാന്‍തക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങള്‍ തുറന്നു പറയുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല.ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂര്‍വം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു എന്നുമുള്ള പരിഗണന ഈ കുറിപ്പിനു നേരേ ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി

English summary
Lakshmibai Thampuratti Facebook Post About Leggins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X