Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്യാപ്റ്റൻ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും, ചിരി സഹിക്കാൻ വയ്യ'; പരിഹാസവുമായി ലക്ഷ്മിപ്രിയ

നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും താമര വിരിയില്ല എന്നു വെല്ലുവിളിച്ചവരുടെ മുന്നിൽ മൂന്ന് പൊൻ താമരകൾ വിരിഞ്ഞുവെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചു.തലങ്ങും വിലങ്ങും അകമ്പടി വാഹനങ്ങളുമായി ഇടം വലം ധാർഷ്ട്യത്തോടെ വിരാജിച്ച് നടന്ന 'ക്യാപ്റ്റൻ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് ചിരി സഹിക്കാൻ വയ്യെന്ന പരിഹാസവും ലക്ഷ്മിപ്രിയ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

' കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.വ്യക്തിപരമായി ബിജെപിയ്ക്ക് ലഭിച്ച മൂന്ന് സീറ്റുകൾക്കൊപ്പം ചാണ്ടി ഉമ്മൻ, കെ കെ രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഉമ്മൻ ചാണ്ടി സാറിനോട് ഈ രാഷ്ട്രീയ കക്ഷി ചെയ്ത നെറികേടിന് ജനം കൊടുത്ത മറുപടിയാണ് ഈ മികച്ച വിജയം. ടി പി യുടെ ഓർമ്മ ദിവസം തന്നെ കെ കെ രമയ്ക്ക് ലഭിച്ച വിജയം മധുര പ്രതികാരത്തെ അനുസ്മരിപ്പിക്കുന്നു. സ്വന്തം പാർട്ടിയുടെ ഒതുക്കലിനും അപ്പുറം ജനങ്ങളുടെ സപ്പോർട്ട് ആണ് പെണ്ണൊരുത്തിയായ ബിന്ദു കൃഷ്ണയുടെ വിജയത്തിലൂടെ കാണാൻ കഴിഞ്ഞത്.

lak-

കുന്നത്ത് നാട്, കാസർഗോഡ്, മഞ്ചേശ്വരം ഇവയുടെ ബിജെപിയുടെ നഷ്ടം വ്യക്തിപരമായി പ്രയാസമുണ്ടാക്കുന്നതാണ്. പാലക്കാട് ശോഭചേച്ചിയുടെ പരാജയവും നിരാശയുണ്ടാക്കി എങ്കിലും രമേശ്‌ പിഷാരടി എന്ന സുഹൃത്തും സഹപ്രവർത്തകനും ആണല്ലോ വിജയി എന്നത് എന്റെ നിരാശയെ ലഘൂകരിക്കുന്നു. ഒപ്പം മാണി സി കാപ്പൻ സാറിന്റെ വിജയവും സന്തോഷം തന്നെ. കാരണം രമേശ്‌ പിഷാരടിയും മാണി സി കാപ്പൻ സാറും ഞങ്ങളുടെ അമ്മ മെമ്പർമാർ കൂടിയാണ്.ഇവർക്ക് രണ്ട് പേർക്കും പ്രത്യേക അഭിനന്ദനങ്ങൾ.കെ സുധാകരൻ സാറിനും കോൺഗ്രസ് സീറ്റ് കൊടുക്കണമായിരുന്നു. പുതിയ മന്ത്രിസഭയിൽ തലയെടുപ്പുള്ള എംഎൽഎയോ മന്ത്രിയോ ആയി അദ്ദേഹവും നിയമസഭയിൽ വേണമായിരുന്നു. ജന സമ്മിതിയുള്ള മികച്ച ഒരു നേതാവാണ് അദ്ദേഹം.

NDA സഖ്യത്തിന് 8 സീറ്റ് എങ്കിലും പ്രതീക്ഷിച്ചിരുന്നു.. സാരമില്ല. താമര വിരിയില്ല എന്നു വെല്ലുവിളിച്ചവരുടെ മുന്നിൽ ഒന്നല്ല, രണ്ടല്ല മൂന്ന് പൊൻ താമരകൾ വിരിഞ്ഞു. അഭിനന്ദനങ്ങൾ.അഭിമാനം വാനോളം.ഇനി ശക്തമായ വേരോട്ടത്തോടെ പടർന്ന് പിടിച്ചോളും. 2029 അത് ഞങ്ങളുടേത് ആവും. എന്നാലും എന്റെ സതീശണ്ണാ. തലങ്ങും വിലങ്ങും അകമ്പടി വാഹനങ്ങളുമായി ഇടം വലം ധാർഷ്ട്യത്തോടെ വിരാജിച്ച് നടന്ന 'ക്യാപ്റ്റൻ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ.
അഴിമതി നിറഞ്ഞ പത്തു വർഷം ചൂണ്ടുവിരലിൽ പുരണ്ട മഷി കൊണ്ട് ആട്ടിക്കളഞ്ഞ എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി.

എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിലെ മികച്ച ഭരണപക്ഷവും പ്രതിപക്ഷവും ആവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.ഒപ്പം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിലയ്ക്കു നിർത്തുന്ന ധർമ്മത്തിന്റെ പ്രതിരൂപമാവാൻ മൂന്ന് പൊൻ താമരകൾക്ക് കഴിയട്ടെ. താമര ഫ്ലവർ അല്ല ഫയർ ആണ്. 102+ 35 = 3'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+