ബാലുവും ജാനിക്കുട്ടിയും ഇനിയില്ല.. ആ വാര്‍ത്ത കേട്ട ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
Recommended Video

ബാലുവിന്റെ ലക്ഷ്മി, ബാലുവിന്റെ മരണവാര്‍ത്തയ്ക്കൊപ്പം ബാലുവിനെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും നെഞ്ചിലെ നൊമ്പരമായിരുന്നു ആ പേര്. പ്രാണനായ മകളും ഭര്‍ത്താവും പോയത് അറിയാതെ ആശുപത്രികിടക്കിയില്‍ ബോധമറ്റ് കിടക്കുന്ന ലക്ഷ്മിക്ക് അത് താങ്ങാന്‍ ആവണേയെന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ലക്ഷ്മി ഉണരുമ്പോള്‍ ബാലുവും ജാനിയും ഇല്ലെന്ന് എങ്ങനെ ലക്ഷ്മിയെ അറിയിക്കുമെന്ന ആശങ്കയായിരുന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. കഴിഞ്ഞ ദിവസം ലക്ഷ്മിക്ക് പൂര്‍ണമായി ബോധം വന്നതോടെ ബാലുവും മകളും പോയെന്ന സത്യം വീട്ടുകാരും സുഹൃത്തുക്കളും ലക്ഷ്മിയെ അറിയിച്ചു. ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ലക്ഷ്മി വെന്റിലേറ്ററില്‍
അപ്രതീക്ഷമായി ഉണ്ടായ വാഹനാപകടത്തില്‍ 16 വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ കിട്ടിയ മകള്‍ പോയതറിയാതെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബാലുവും ഭാര്യ ലക്ഷ്മിയും.അവരുടെ പ്രാണന് നഷ്ടപ്പെട്ടത് എങ്ങനെ ഇരുവരേയും അറിയിക്കുമെന്ന ബന്ധക്കളുടെ പിടിച്ചിലിനിടെയാണ് ബാലുവും മടങ്ങിയത്.

പുരോഗതി
അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്.അപകടനില തരണം ചെയ്തതായും നേരിയ പുരോഗതി ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഹൃദയാഘാതം മൂലം ബാലുവിന്റെ മരണം.

പുരോഗതി
16 വര്‍ഷം കാത്തുനിന്ന് കിട്ടിയ മാലാഖയും തന്ററെ പ്രാണനും പോയതറിയാതെ ലക്ഷ്മി ആശുപത്രി കിടക്കിയില്‍ ബോധമറ്റ് കിടക്കുകയായിരുന്നു. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫനാണ് ലോകത്തെ അറിയിച്ചത്.

പ്രാര്‍ത്ഥിക്കണം
ലക്ഷ്മിക്ക് ചെറുാതയി സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും അവരോട് ബാലുവിന്റേയും മകളുടേയും വിയോഗ വാര്‍ത്ത അറിയിച്ചിട്ടുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു. ബാലയുടെ ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞിട്ടുണ്ട്. ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. പക്ഷേ ലക്ഷ്മിയുടെ ആരോഗ്യനിലയ്ക്ക് ഇപ്പോള്‍ കുഴപ്പമില്ല. എല്ലാം സഹിക്കാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നായിരുന്നു സ്റ്റീഫന്‍ പറഞ്ഞത്.

കാര്യങ്ങള്‍ അവതരിപ്പിച്ചു
ലക്ഷ്മിയോട് കാര്യങ്ങള്‍ അവതരിപ്പിച്ച പിന്നാലെ സംഗീത സംവിധായകന് ഇഷാന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയയാിരുന്നു-ലക്ഷ്മി ചേച്ചിയോട്
അമ്മ കാര്യങ്ങൾ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങൾക്കൊടുവിൽ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാൽ ഐസിയുവില്‍ തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛൻ അറിയിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയോടെ
ഞങ്ങൾ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശക്തി ചേച്ചിക്ക് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാർത്ഥനയോടെ അഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാർത്ഥനകൾക്കും ഉള്ള മറുപടി ആയി ഇതിനെ കണക്കാക്കുക ,പ്രാർത്ഥനകൾ ഉണ്ടാകണം ,എന്നായിരുന്നു കുറിപ്പ്.

ആദ്യം കേട്ടത്
അപകടശേഷം ജാനിക്കുട്ടി ഇനി ഈ ലോകത്ത് ഇല്ലെന്ന വാര്‍ത്ത കേട്ടതോടെ ലക്ഷ്മിക്ക് വീണ്ടും ബോധം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ പൂര്‍ണമായും ബോധം തിരിച്ച് കിട്ടിയതോടെ ബന്ധുക്കള്‍ വിയോഗ വാര്‍ത്ത അറിയിച്ചപ്പോഴും പക്ഷേ ലക്ഷ്മി ഒന്നും മിണ്ടിയില്ല.

ഉള്‍ക്കൊള്ളാന്‍
പ്രീയപ്പെട്ടവനും മകളും ഇനി ഉണ്ടാവില്ലെന്ന് ഉള്‍ക്കൊള്ളാന്‍ മനസ് പാകപ്പെട്ടോയെന്ന ഭയം ബന്ധുക്കളെ വരിഞ്ഞ് മുറുക്കുകയായിരുന്നു. എന്നാല്‍ ഇരുവരുടേയും വിയോഗ വാര്‍ത്ത കേട്ട ലക്ഷ്മിയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര് പോലും പുറത്തേക്ക് വന്നില്ല.

ഭീതി
മനസിനേറ്റ മുറിവിന്റെ ആഴം ചെറുതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രതികരണം എന്ന് ബന്ധുക്കള്‍ പറയുന്നു. ലക്ഷ്മിയൊന്ന് കരഞ്ഞിരുന്നെങ്കില്‍ ഉള്ളില്‍ കിടന്ന് പുകയുന്ന ആ സങ്കടകടല്‍ ഒന്ന് പുറത്തേക്ക് ഒഴുകിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു.

ഉള്‍ക്കൊള്ളണം
എന്തുതന്നെയായാലും ബാലുവും പ്രീയപ്പെട്ട ജാനിയും ഇല്ലെന്ന സത്യം ഇനി ലക്ഷ്മി ഉള്‍ക്കൊണ്ടേ പറ്റൂ. ഇപ്പോള്‍ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ട്. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചയോടെ വാര്‍ഡിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.

ഭക്ഷണം
ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് ലക്ഷ്മിയിപ്പോള്‍ കഴിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാലുവും കുടുംബം യാത്ര ചെയ്ത കാര്‍ മരത്തിലിടിച്ച് അപകടത്തില്‍ പെട്ടത്. വാഹനം ഓടിച്ചിരുന്ന സുഹൃത്തായ അര്ജ്ജുന് ഇപ്പോഴും ചികിത്സയിലാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications