കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്‌കറല്ല.... ഓടിച്ചിരുന്നത് അര്‍ജുനെന്ന് ലക്ഷ്മിയുടെ മൊഴി

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. നേരത്തെ ഡ്രൈവര്‍ പറഞ്ഞതിന് നേര്‍ വിപരീതമായിട്ടുള്ള കാര്യമാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്. ഇതോടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. നേരത്തെ അപകടത്തില്‍ ബാലഭാസ്‌കറും മകളും കൊല്ലപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

അതേസമയം ഇവര്‍ കണ്ണ തുറന്നെന്നും സംസാരിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാവുമെന്ന് പോലീസ് കരുതിയിരുന്നു. എന്നാല്‍ വ്യത്യസ്തമായ രണ്ട് മൊഴികള്‍ വന്നതോടെ പോലീസ് തന്നെ കുരുക്കിലായിരിക്കുകയാണ്. നേരത്തെ ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ച് സ്റ്റീഫന്‍ ദേവസ്സിയായിരുന്നു പുറംലോകത്തെ അറിയിച്ചിരുന്നത്.

ലക്ഷ്മിയുടെ മൊഴി

ലക്ഷ്മിയുടെ മൊഴി

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല. ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നു ആ സമയത്ത് വണ്ടിയോടിച്ചിരുന്നത്. അപകടസമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. അതേസമയം താന്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി പറയുന്നു. ആറ്റിങ്ഹല്‍ ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

അര്‍ജുന്റെ മൊഴി

അര്‍ജുന്റെ മൊഴി

തൃശൂരില്‍ നിന്ന് മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നത് വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കര്‍ വാഹനം ഓടിക്കാന്‍ കയറുകയായിരുന്നുവെന്നും അര്‍ജുന്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കമായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുനെ തൃശൂരിലെ വീട്ടിലെത്തി കണ്ടാണ് പോലീസ് മൊഴിയെടുത്തത്.

ലക്ഷ്മിയുടെ ഡിസ്ചാര്‍ജ്

ലക്ഷ്മിയുടെ ഡിസ്ചാര്‍ജ്

രണ്ട് ദിവസം മുമ്പാണ് പരിക്ക് ഭേദമായി ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരുടെ മുറിവുകള്‍ ഏറെക്കുറെ ഭേദമായിട്ടുണ്ട്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ലക്ഷ്മി ആശുപത്രി വിട്ടത്. അതേസമയം സംസാരിക്കാവാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതിന് പിന്നാലെയാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്. വലത് കാലിലെ പരുക്ക് കൂടി ഭേദമാകാനുണ്ട്. ഇതിന് ശേഷം ഇവര്‍ക്ക് നടന്ന് തുടങ്ങാം. ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ ലക്ഷ്മി താമസിക്കുന്നത്.

അപകടം ഇങ്ങനെ...

അപകടം ഇങ്ങനെ...

സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംഗ്ഷനും സമീപത്ത് വെച്ചായിരുന്നു ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുഞ്ഞ് തല്‍സമയം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്.

സ്റ്റീഫന്‍ ദേവസ്സിയുടെ സഹായങ്ങള്‍

സ്റ്റീഫന്‍ ദേവസ്സിയുടെ സഹായങ്ങള്‍

ബാലഭാസ്‌കറിന്റെ അടുത്ത കൂട്ടുകാരനായിരുന്ന സ്റ്റീഫന്‍ ദേവസ്സിയാണ് ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നത്. ഏറ്റവും വേദന നിറഞ്ഞ സാഹചര്യങ്ങള്‍ക്കൊടുവില്‍ മകളുടെയും ബാലുവിന്റെയും വിയോഗ വാര്‍ത്ത അവരുടെ മാതാപിതാക്കള്‍ തന്നെ ലക്ഷ്മിയെ അറിയിച്ചെന്നും സ്റ്റീഫന്‍ നേരത്തെ ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും സങ്കടം സഹിക്കാനാവാത്ത അവസ്ഥയിലാണ് സ്റ്റീഫന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നത്. അതേസമയം ലക്ഷ്മിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുരൂഹത തുടരുന്നു

ദുരൂഹത തുടരുന്നു

അപകടം സംബന്ധിച്ചുള്ള ദുരൂഹത ഇതോടെ വര്‍ധിക്കുകയാണ്. അര്‍ജുന്‍ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ ലക്ഷ്മിയുടെ മൊഴിയും പോലീസിനെ കുരുക്കുന്നതാണ്. ഇക്കാര്യം കൂടുതല്‍ വിശദമായി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും. ഇതോടെ വ്യക്തതയുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.

ഡ്രൈവര്‍ ഉറങ്ങിപോയതോ?

ഡ്രൈവര്‍ ഉറങ്ങിപോയതോ?

വണ്ടിയോടിച്ചപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് പോലീസ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ അര്‍ജുന്‍ കേസ് ഭയന്നാണ് സത്യാവസ്ഥ മറച്ചുപിടിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രാഥമിക നിഗമനത്തില്‍ തന്നെയായിരുന്നു പോലീസ് ഉറച്ചുനിന്നത്. എന്നാല്‍ ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴികള്‍ കേസ് സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്.

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കർ; ലക്ഷ്മിയും മകളും മുൻ സീറ്റിൽ, ഡ്രൈവർ പിൻസീറ്റിൽ...അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കർ; ലക്ഷ്മിയും മകളും മുൻ സീറ്റിൽ, ഡ്രൈവർ പിൻസീറ്റിൽ...

ബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേ

English summary
lakshmis statement about accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X