രാഹുൽ ഈശ്വർ പറഞ്ഞതെല്ലം മണ്ടത്തരം; പൊള്ളയായ വാദങ്ങളെ തുറന്ന് കാട്ടി എഴുത്തുകാരി, പോസ്റ്റ് വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിൽ വന്നിരുന്ന് വാദിക്കുന്നെതെല്ലാം മണ്ടത്തരങ്ങളാണെന്ന് എഴുത്തുകാരിയും ഗവേഷകയുമായ ലക്ഷ്മി രാജീവ്. ഹാര്‍പ്പര്‍ കോളിന് പ്രസിദ്ധീകരിച്ച ആറ്റുകാല്‍ അമ്മ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലക്ഷ്മി രാജീവ്. ചാനല്‍ ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ആധികാരിക ഭാവത്തോടെ അഭിപ്രായം പറയുന്ന രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ലക്ഷ്മി രാജീവീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈാറലായിരിക്കുകയാണ്.

രാഹുൽ ഈശ്വർ എന്ന കൊച്ചുമകനെ കണ്ഠരര് മഹേശ്വരര് എന്തിനാണ് ഈ പണിക്കു ഇറക്കി വിടുന്നത് ? എന്ന് ചോദിച്ചുകൊണ്ടാണ് ലക്ഷ്മി രാജീവ് തന്റെ പോസ്റ്റ് തുടങ്ങുന്നത്. ബ്രിട്ടീഷുകാര്‍ നല്‍കിയ സാങ്കല്‍പ്പിക പദവികളും പേറി നടന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നും പണത്തിനായി വിലപേശിയിരുന്നത് പദ്മനാഭ ദാസന്മാര്‍ എന്ന പേരിലായിരുന്നുവെന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ലക്ഷ്മി രാജീവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവറ തുറക്കുമ്പോൾ വാവാ സുരേഷിനെ കൂടി കൂട്ടാം

നിലവറ തുറക്കുമ്പോൾ വാവാ സുരേഷിനെ കൂടി കൂട്ടാം

1889 ല്‍ പദമനാഭസ്വാമി ക്ഷേത്രത്തിലെ ഉള്ളറകളില്‍ എല്ലാം കയറി പരിശോധിച്ച് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ നാഗമയ്യാ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മനാഭ വിഗ്രഹത്തിനടിയിലും ഒറ്റക്കല്‍ മണ്ഡപത്തിനടിയിലും രത്‌നങ്ങളുടെ കൂമ്പാരം ഉണ്ടെന്നു നാഗമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ അതിനകത്തു പാമ്പ് മാത്രമായി. ഇനി അകത്ത് കടക്കുമ്പോൾ വാവാ സുരേഷിനെ കൂടി കൂട്ടിയാൽ മതിയെന്ന് അവർ പരിഹസിക്കുന്നു.

രാജകുടുംബം പണത്തിന് വേണ്ടി വിലപേശുന്നവർ

രാജകുടുംബം പണത്തിന് വേണ്ടി വിലപേശുന്നവർ

ബ്രിട്ടീഷുകാര്‍ നല്‍കിയ ചില സാങ്കല്‍പ്പിക പദവികളും പേറി നടന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നും പണത്തിനായി വിലപേശിയിരുന്നത് പദ്മനാഭ ദാസന്മാര്‍ എന്ന പേരിലായിരുന്നുവെന്നും ലക്ഷ്മി രാജിവ് കുറ്റപ്പെടുത്തുന്നു.

വമ്പിച്ച അഭരണ ശേഖരം

വമ്പിച്ച അഭരണ ശേഖരം

പലകോടികളുടെ വസ്തുക്കള്‍ക്കു പുറമെ പദ്മനാഭദാസനായിരുന്ന ചിത്തിരതിരുനാള്‍ മഹാരാജാവിനു വന്‍പിച്ച ആഭരണശേഖരം സ്വന്തമായി ഉണ്ടായിരുന്നു.

ആഭരണ ശേഖരണം എന്ത് ചെയ്തു എന്ന് രേഖകളില്ല

ആഭരണ ശേഖരണം എന്ത് ചെയ്തു എന്ന് രേഖകളില്ല

ചിത്തിര തിരുന്നാൾ മാഹാരാജാവിന്റെ അഭരണങ്ങൾ ഏതെങ്കിലും ദാസന്‍ പത്മനാഭന് നടക്കു വച്ചതായി രേഖകളില്ല. സര്‍ക്കാര്‍ രേഖകളിലുള്ള ഈ വന്‍ ആഭരണ ശേഖരം പോലും രാജസ്ഥാനം ഒഴിഞ്ഞപ്പോള്‍ തമ്പുരാന്‍ എന്ത് ചെയ്തു എന്ന് രേഖകളില്ലെന്ന് അവർ കുറിച്ചു.

 രാജകുടുംബം അതീവ സമ്പന്നർ

രാജകുടുംബം അതീവ സമ്പന്നർ

അതീവ സമ്പന്നരാണ് ഇപ്പോഴുള്ള രാജകുടുംബത്തിന്റെ.പിന്തലമുറക്കാര്‍.ഇനിയുമൊരു ആയിരം വര്‍ഷം പണിയെടുക്കാതെ ജീവിക്കാനുള്ള സമ്പത്തു അമ്മാവന്‍മാര്‍ തന്നിട്ടുണ്ട് . അതില്‍ ശ്രീമതി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഒഴികെ മറ്റാര്‍ക്കും മികച്ച വായനയോ, പാണ്ഡിത്യമോ ഉള്ളതായി അറിവില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.

 രാജഭരണം തീർന്നെന്ന് മനസിലാക്കണം

രാജഭരണം തീർന്നെന്ന് മനസിലാക്കണം

രാജഭരണം തീര്‍ന്നു എന്നും അതിന്റെ ശേഷിപ്പായി കിട്ടിയ സ്വന്തമായി അധ്വാനിക്കാതെ കൈവന്ന കോടികളുടെ ആസ്തിയും സ്വകാര്യ സ്വര്‍ണ വജ്ര ശേഖരങ്ങളും മതിയെന്ന് വയ്ക്കാനും ഉള്ള മഹാമനസ്‌കത തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഉണ്ടാകണം. അടുത്താണല്ലോ, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കാന്‍ എങ്കിലും ഉള്ള സന്മനസ്സും ഈ രാജാക്കന്മാര്‍ കാണിക്കണം.ഒരുപാട് അര്‍ദ്ധപട്ടിണിക്കാര്‍ സംതൃപ്തിയോടെ നിങ്ങളുടെ ചുറ്റും ഈ നഗരത്തില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കുള്ള നന്ദിയെങ്കിലും ജീവിതത്തോട് പദ്മനാഭനോട് നിങ്ങള്‍ പ്രകടിപ്പിക്കണംമെന്നും ലക്ഷ്മി രാജീവ് പറയുന്നു.

ദാസൻ പത്മനാഭനായിരുന്നു... നിങ്ങളല്ല...

ദാസൻ പത്മനാഭനായിരുന്നു... നിങ്ങളല്ല...

നിങ്ങള്‍ക്ക് സമനായി ഒരു ദൈവം. അല്ലെങ്കില്‍ ദൈവത്തിനു സമനായി നിങ്ങള്‍. അതൊരു കാലം. അതുമാത്രമാണ് ഈ ക്ഷേത്രവുമായി നിങ്ങള്‍ക്കുള്ള ബന്ധം. പത്മനാഭ ദാസനായ രാജാവിന് കിട്ടിയ ദൈവീക പരിവേഷം. ക്ഷേത്രവുമായി കുറച്ചു നാളത്തെ അടുപ്പം കൊണ്ട് എനിക്ക് മനസിലായത് അവിടെ ദാസന്‍ പത്മനാഭ സ്വാമിയായിരുന്നു. നിങ്ങളായിരുന്നില്ല എന്നും അവർ പറയുന്നു.

മണ്ടത്തരത്തിന് മന്ത്രമോതാൻ മുത്ത്ച്ഛനോട് പറയണം

മണ്ടത്തരത്തിന് മന്ത്രമോതാൻ മുത്ത്ച്ഛനോട് പറയണം

രാഹുല്‍ ഈശ്വര്‍ ആയിരം പേജുള്ള വിനോദ്‌റായി റിപ്പോര്‍ട്ട് ഒന്ന് വായിക്കണം. കുറഞ്ഞപക്ഷം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ വിവരക്കേട് മാത്രം വിളിച്ചു പറയാതിരിക്കാന്‍ മുത്തച്ഛനോട് മന്ത്രം ഓതിത്തരാൻ പറയണമെന്നും ലക്ഷ്മി രാജീവ് പരിഹസിക്കുന്നു.

English summary
Lakshmy Rajeev's facebook post against Rahul Iswar for Padmanabhaswamy temple issue
Please Wait while comments are loading...