Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി അഭയം തേടി ഓടിയെത്തിയത് ലാലിന്റെ വീട്ടിലേക്ക്... ഞെട്ടിപ്പിച്ച ട്വിസ്റ്റ് അവിടെവച്ച്

കൊച്ചി: ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം പ്രമുഖ നടിയ്ക്ക് നേരെ അരങ്ങേറിയത്. ഷൂട്ടിങ്ങിനിടെ സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് നടി. എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

നടിയുടെ കാറില്‍ അതിക്രമിച്ച് കയറി, അപമാനകരമായ ചിത്രങ്ങള്‍ പകര്‍ത്തി... ആ കാറില്‍ സംഭവിച്ചത്

കേരളത്തില്‍, കൊച്ചി പോലെയുള്ള ഒരു നഗരത്തില്‍ സെലിബ്രിറ്റിയായ ഒരാള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെയാണ്.

വാഴക്കാലയിലെ സംവിധായകന്‍ ലാലിന്റ വീട്ടിലേക്കാണ് നടി ഓടിയെത്തിയത്. അവിടെവച്ചാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്...

ആസൂത്രിത സംഭവം

നടിയ്ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിച്ചുകഴിഞ്ഞു.

മണിക്കൂറുകളോളം

അതിക്രമിച്ചുകയറി സംഘം നടിയുമായി കാറില്‍ മണിക്കൂറുകളോളം സഞ്ചരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു നടി.

പ്രതീക്ഷിച്ചത് വേറെ, സംഭവിച്ചത് വേറെ

നടി ഈ വിവരം പുറത്ത് പറയില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമി സംഘം. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ടാണ് പിന്നീട് സംഭവങ്ങള്‍ അരങ്ങേറിയത്.

ലാലിന്റെ വീട്ടിലേക്ക് ഒടിച്ചെന്നു

അര്‍ദ്ധരാത്രിയോടെയാണ് നടി സംവിധായകനും നടനും ആയ ലാലിന്റെ വീട്ടിലേക്ക് എത്തുന്നത്. ഞെട്ടിവിറച്ചുകൊണ്ടായിരുന്നു നടി സഹായം തേടിയെത്തിയത്.

ലാല്‍ ആശ്വസിപ്പിച്ചു

സംഭവങ്ങള്‍ വിശദമായ ചോദിച്ചറിഞ്ഞ ലാല്‍ ഭാവനയെ ആശ്വസിപ്പിച്ചു. എന്നാല്‍ അക്രമികളുടെ പ്രതീക്ഷകളെ മുഴുവന്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു ലാലിന്റെ നീക്കം.

പോലീസിനെ വിളിച്ചു, വിവരം അറിയിച്ചു

എറണാകുളം റേഞ്ച് ഐജി വിജയനെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ലാല്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ വന്‍ പോലീസ് സംഘം വാഴക്കാലയിലുള്ള ലാലിന്റെ വീട്ടില്‍ എത്തുകയും ചെയ്തു.

ലാലിന്റെ സിനിമയില്‍

സിനിമ മേഖലയില്‍ നടിയ്ക്ക് ഏറെ അടുപ്പമുള്ളവരില്‍ പ്രധാനപ്പെട്ട ആളാണ് ലാല്‍. ലാലിനൊപ്പം അഭിനയിച്ച സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

അഞ്ച് പേര്‍

അഞ്ച് പേരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് കരുതുന്നത്. നടി നല്‍കിയ മൊഴിയും സമാനമാണ്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

എല്ലാം നേരത്തേ ആലോചിച്ചുറപ്പിച്ചത്

നടിയ്ക്ക് നേരെയുള്ള ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സിനിമ മേഖലയില്‍ നിന്ന് ഉള്ളവര്‍ തന്നെയാണ് ഇതിന്റെ പിന്നില്‍ എന്നാണ് വിവരം.

പള്‍സര്‍ സുനി എന്ന സൂത്രധാരന്‍

പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ എന്ന ആളാണ് ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പോലീസ് കരുതുന്നത്. സിനിമ താരങ്ങള്‍ക്ക് ഡ്രൈവര്‍മാരെ എത്തിച്ച് നല്‍കുന്ന ആളാണ് സുനില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+