മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടുന്നില്ല..! കട്ട സപ്പോര്‍ട്ടുമായി ലാല്‍ ജോസും അജുവും..!!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തെളിവുകളൊന്നും ഇല്ലാതെ തന്നെയും ഏറ്റവും അധികം ക്രൂശിക്കപ്പെടുന്നത് ദിലീപാണ്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളും കെട്ടുകഥകളും ഉയര്‍ന്നു വന്നിരുന്നു.
താരസംഘടനയായ അമ്മ അന്ന് ദിലീപിനൊപ്പം നിന്നുവെങ്കിലും ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ദിലീപിന്റെ ഉറ്റസുഹൃത്തുക്കളൊഴിച്ച് മലയാളത്തില്‍ നിന്നും ആരും ദിലീപിന് വേണ്ടി വാദിക്കുന്നില്ലെന്നത് വാസ്തവം. സൂപ്പര്‍ താരങ്ങളടക്കം ആരും വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. ദിലീപിനെ പിന്തുണച്ച് സലീം കുമാറിന് പിറകേ കൂടുതല്‍ പേര് രംഗത്ത് രംഗത്തെത്തുന്നുണ്ട്.

നടിക്ക് നുണപരിശോധന
ദിലീപിന്റെ നിരപരാധിത്വത്തെക്കുറിച്ച് പറഞ്ഞും നടിയെയും പള്‍സര്‍ സുനിയേയും നുണപരിശോധന നടത്തിയാല്‍ എല്ലാം വ്യക്തമാകുമെന്ന് അവകാശപ്പെട്ടും കഴിഞ്ഞ ദിവസം നടന് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ നടന് അജു വര്‍ഗീസം രംഗത്ത് വന്നു.

പിന്തുണച്ച് ലാൽ ജോസ്
മുന്‍നിര താരങ്ങള്‍ മൗനം തുടരവേ സംവിധായകനും ദിലീപുമായി അടുത്തം ബന്ധം സൂക്ഷിക്കുന്നയാളുമായ ലാല്‍ ജോസും പിന്തുണയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപിനൊപ്പമുള്ള ഫോട്ടോയും ഒരു കുറിപ്പുമാണ് ഫേസ്ബുക്കില്‍ ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാന്‍ നിന്നോടൊപ്പം
ലാല്‍ ജോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.
ദിലീപിനെതിരെ അനീതി
ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും നടന് അജു വര്‍ഗീസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു

ശുദ്ധ പോക്കിരിത്തരം
കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മറ്റൊന്നു കൂടി അജുവിന്റെ വകയായുണ്ട്. നടിയുടെ പേര് പരാമര്‍ശിച്ചാണ് ഇത്തവണത്തെ പോസ്റ്റ്. നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്ന് അജു അഭിപ്രായപ്പെടുന്നു

ദിലീപിനെ പ്രതിയാക്കാൻ ശ്രമം
പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുന്നു.

സൂപ്പർ പോലീസായി മാധ്യമങ്ങൾ
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടന് ബാസ്റ്റിനും ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ സൂപ്പര്‍ പോലീസാവരുതെന്ന് ബിനീഷ് പറയുന്നു. ദിലീപിനേയും നാദിര്‍ഷയേയും തേജോവധം ചെയ്യാനാവരുത് മാധ്യമങ്ങളുടെ നീക്കമെന്നും ബിനീഷ് പറയുന്നു.

കുടുംബം തകർക്കരുത്
ഒരു ആധികാരികതയുമില്ലാത്ത വാര്‍ത്തകള്‍ പോലീസിന്റെ പേരില്‍ പടച്ചുവിടുമ്പോള്‍ ആരെ വിശ്വസിക്കാനാവുമെന്ന് ബിനീഷ് ചോദിക്കുന്നു. ദിലീപിനും നാദിര്‍ഷയ്ക്കും ഒരു കുടുംബം ഉണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വരുമ്പോള്‍ അവര്‍ തകര്‍ന്നുപോകുമെന്നും ബിനീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications