Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്‍ജോസിന്റെ യാത്രയ്ക്ക് കെടിഡിസിയുടെ 30 ലക്ഷം രൂപ?

കൊച്ചി: മാസങ്ങള്‍ക്കു മുന്‍പുതന്നെ വമ്പിച്ച വാര്‍ത്താ പ്രാധാന്യം നേടിയതാണ് സംവിധായകന്‍ ലാല്‍ജോസിന്റെയും സംഘത്തിന്റെയും ലോകം ചുറ്റല്‍. എഴുപത്തിയഞ്ചു ദിവസങ്ങള്‍കൊണ്ട് 27 രാജ്യങ്ങള്‍ കാറില്‍ സഞ്ചരിച്ചെത്താനായിരുന്നു ലാല്‍ജോസ് അടക്കമുള്ള മൂവര്‍ സംഘത്തിന്റെ പദ്ധതി. ഏകദേശം 75 ലക്ഷത്തോളം രൂപ ഇതിനായി ചെലവു വരുമെന്നും അറിയിച്ചു.

ഇപ്പോഴിതാ, ലാല്‍ജോസിനും സംഘത്തിനും യാത്രപോകാന്‍ കെടിഡിസി 30 ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നു. പണം സംഘത്തിന് കൈമാറിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും യാത്രാ ചെലവിനത്തില്‍ നല്‍കാനാണ് തീരുമാനമെന്നറിയുന്നു. ഇവരുടെ യാത്ര കേരളത്തിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കെടിഡിസി പറയുന്നത്.

laljose-and-gang

അതായത് 30 ലക്ഷം ചെലവഴിച്ചാലും കോടിക്കണക്കിന് രൂപ ആ ഇനത്തില്‍ ലഭിക്കുമെന്നര്‍ത്ഥം. യാത്ര പൂര്‍ത്തിയാകുമ്പോള്‍ ഗിന്നസ് ബുക്കിലും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡിലും കയറിപ്പറ്റാനാകുമെന്നും സംഘം പ്രതീക്ഷിച്ചിരുന്നു. യാത്ര പുറപ്പെടും മുന്‍പ് മൂന്നുടലും ഒരു മനസുമായാണ് സംവിധായകന്‍ ലാല്‍ജോസ്, സുരേഷ് ജോസഫ്, ബൈജു എന്‍ നായര്‍ എന്നിവര്‍ കാറില്‍ കയറിയത്.

കഴിഞ്ഞമാസം 16 ന് കന്യാകുമാരിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. എന്നാല്‍, യാത്ര തുടങ്ങി പാതിവഴി പിന്നിടും മുന്‍പുതന്നെ മൂവര്‍ സംഘം രണ്ടായി പിരിഞ്ഞു. ബൈജു എന്‍ നായരും സുരേഷ് ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം. ബൈജു തനിച്ചും ലാല്‍ജോസും സുരേഷ് ജോസഫ് ഒരുമിച്ചും ആണ് ഇപ്പോഴത്തെ യാത്ര. കെടിഡിസി നല്‍കുമെന്നറിയിച്ച 30 ലക്ഷം ഇവര്‍ച്ച് രണ്ടായി വീതിച്ചു നല്‍കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+