ലാല്‍ ജോസ് തിരിച്ചെത്തി; മൂന്നായി തുടങ്ങി, രണ്ടായെത്തി
കൊച്ചി: കൊച്ചിയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം ലണ്ടനിലെത്തിയ ആദ്യ സംഘം എന്ന ഖ്യാതിയുമായി സംവിധായകന് ലാല്‍ ജോസും സുഹൃത്ത് സുരേഷ് ജോസഫും തിരിച്ചെത്തി. മൂന്ന് പേരായി തുടങ്ങിയ യാത്രയില്‍ നിന്ന് ഓട്ടോ ജേര്‍ണലിസ്റ്റ് ആയ ബൈജു എന്‍ നായര്‍ ഇടക്ക് തെറ്റിപ്പിരിഞ്ഞ് തിരിച്ചുപോന്നിരുന്നു.
സെപ്റ്റംബര്‍ 3 ബുധനാഴ്ച വൈകീട്ടാണ് ലാല്‍ ജോസും സുരേഷ് ജോസഫും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. യാത്രയില്‍ ഇവര്‍ക്ക് കൂട്ടായിരുന്നു ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ ലണ്ടനില്‍ നിന്ന് കപ്പിലിലാണ് തിരിച്ചിട്ടുള്ളത്. ആഴ്ചകള്‍ പിടിക്കും കാര്‍ കൊച്ചിയില്‍ എത്താന്‍.
നീണ്ട 75 ദിവസങ്ങള്‍... 24,000 കിലോമീറ്റര്‍, 27രാജ്യങ്ങള്‍, വ്യത്യസ്ത കാലാവസ്ഥകള്‍, സംസ്കാരങ്ങള്‍ ഇവയെല്ലാം താണ്ടിയായിരുന്നു ലാല്‍ ജോസും സുരേഷ് ജോസഫും ലണ്ടനില്‍ എത്തിയത്. ആഗസ്റ്റ് 29 ന് ലണ്ടനില്‍ എത്തിയെങ്കിലും കുറച്ച് ദിവസം അവിടെ തങ്ങിയതിന് ശേഷമായിരുന്നു മടക്കം. ജൂണ്‍ 16 നായിരുന്നു ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയത്.

ഹാവു.. തിരിച്ചെത്തി
കൊച്ചിയില്‍ നിന്ന് ലണ്ടിനിലേക്കുള്ള കാര്‍ യാത്രക്ക് ശേഷം തിരിച്ചെത്തിയ ലാല്‍ ജോസിനും സുരേഷ് ജോസഫിനും നെടുമ്പാശേരിയില്‍ നല്കിയ സ്വീകരണം.

യാത്രാസ്മാരകം
റെക്കോര്‍ഡ് യാത്രക്ക് ഒരു സ്മാരകം കൂടിയുണ്ട്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് യാത്രാ സ്മാരകം സമ്മാനിച്ചതിന് ശേഷം ലാല്‍ ജോസും സുരേഷ് ജോസഫും ഹൈക്കമ്മീഷണര്‍ക്കൊപ്പം.

ലണ്ടനിലെത്തിയേ....
ലണ്ടനിലെത്തിയ സന്തോഷത്തില്‍ ലാല്‍ ജോസും സുരേഷ് ജോസഫും.

സുരേഷ് ജോസഫ്
ലണ്ടില്‍ സുരേഷ് ജോസഫ്.

ഇതാണ് ആ കാര്‍
ലാല്‍ ജോസിനേയും സുഹൃത്തുക്കളേയും കൊണ്ട് 24,000 കിലോമീറ്റര്‍ സഞ്ചരിച്ച ഫോര്‍ഡ് എന്‍ഡവര്‍ കാര്‍.

യാത്രക്കിടെ
യാത്രക്കിടെ ലാല്‍ ജോസ് ക്രോക്ക് ഐലന്റില്‍.

എഡിന്‍ബര്‍ഗ്
യുകെയിലെ എഡിന്‍ബര്‍ഗില്‍ നിന്ന് ലാല്‍ജോസിന്റെ സെല്‍ഫി.

ഫ്രാന്‍സിലെ ചൂണ്ടുപലക
ഫ്രാന്‍സില്‍ എത്തിയതിന്റെ തെളിവായിരുന്നു ഈ ഫോട്ടോഗ്രാഫ്.

സ്വാതന്ത്ര്യദിനത്തില്‍
ഓസ്ലോയിലെ ഗാന്ധി പ്രതിമക്കൊപ്പം നിന്നെടുത്ത ചിത്രമായിരുന്നു സ്വാതന്ത്ര്യ ദിനത്തിലെ ലാല്‍ ജോസിന്റെ പോസ്റ്റ്.

കാളക്കൂറ്റന്
ഹോളണ്ടിലെ 'കാളക്കൂറ്റനൊപ്പം' ലാല്‍ ജോസ്.

സൂറിച്ചില്‍
യാത്ര സൂറിച്ചിലെത്തിയപ്പോള് ഒരു ഫോട്ടോ...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications