കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈജു പോയ കാര്യം ലാല്‍ ജോസ് പറയില്ല, അത് നിബന്ധനയാണ്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ലാല്‍ ജോസും സംഘവും യാത്ര തിരിച്ചതും ഇടയില്‍ ഒരാള്‍ തെറ്റിപ്പിരിഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തെ കുറിച്ച് സംഘത്തില്‍ നിന്ന് പിരിഞ്ഞു പോയ ബൈജു എന്‍ നായരും സുരേഷ് ജോസഫും പ്രതികരിച്ചു കഴിഞ്ഞു. പക്ഷെ അപ്പോഴൊക്കെ ലാല്‍ജോസ് മൗനം പാലിക്കുകയായിരുന്നു. ലാല്‍ജോസും മൗനം വെടിഞ്ഞു.

ലാല്‍ ജോസ് മൗനം വെടിഞ്ഞു എന്ന് കരുതി കാര്യം ഇപ്പോള്‍ പിടികിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ബൈജു എന്‍ നായരും സുരേഷ് ജോസഫും പറഞ്ഞതു പോലെ അവിടെയും ഇവിടെയെും തൊടാതെയാണ് ലാല്‍ ജോസിന്റെ പ്രതികരണവും. ഇക്കാര്യത്തില്‍ തന്നില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് ലാല്‍ ജോസ് പറയുന്നു.

lal-jose

യാത്ര വിയന്നയില്‍ എത്തിയപ്പോഴാണ് ലാല്‍ ജോസ് വിഷയത്തില്‍ പ്രതികരിച്ചത്. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ലാല്‍ ജോസിന്റെ പ്രതികരണം. 'അതേ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്നെത്തിയ വ്യത്യസ്തരായ മൂന്ന് വ്യക്തികളാണ് ഞങ്ങള്‍. കല്യാണം കഴിഞ്ഞിട്ട് കുറേ വര്‍ഷം ഒരുമിച്ച് ജീവിച്ച് പിന്നെ വിവാഹം മോചനം നേടുന്നവരില്ലേ. അതു പോലെയാണ് ഇതും.

ഒരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്താണ് ബൈജു യാത്ര അവസാനിപ്പിച്ച് പോയത്. ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല. യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങള്‍ ഒരു ധാരണയിലെത്തിയിരുന്നു. ഈ കാറിനുള്ളില്‍ നടക്കുന്നത് അവിടെ തന്നെ അവസാനിപ്പിക്കുമെന്ന്. എനിക്കത് പാലിക്കണം എന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതലൊന്നും എന്നില്‍ നിന്ന് ആരും പ്രതീക്ഷിക്കേണ്ട- ലാല്‍ ജോസ് വ്യക്തമാക്കി.

ബൈജു എന്‍ നായരും സുരേഷ് ജോസഫും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബൈജു തനിച്ച് ബസില്‍ യാത്ര തുടരുന്നതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ആത്മാഭിമാനം വ്രണപ്പെടുത്തി യാത്ര ചെയ്യാന്‍ താത്പര്യമില്ലെന്ന് ബെജു എന്‍ നായര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സുരേഷ് ജോസഫും ലാല്‍ ജോസും ഇപ്പോഴും യാത്ര തുടരുകയാണ്.

English summary
Lal Jose respond on Baiju N Nair quite from the London trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X