ലാല്‍ജോസിന്‍റെ കൊച്ചി-ലണ്ടന്‍ യാത്ര തുടങ്ങി
കൊച്ചി: ലാല്‍ ജോസിന്റെ ലണ്ടന്‍ യാത്രയ്ക്ക് തുടക്കമായി. ലാല്‍ ജോസ് ഉള്‍പ്പടെ മൂന്ന് മലയാളികളാണ് കാറില്‍ ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത്. 75 ദിവസം നീളുന്ന യാത്രയില്‍ 27 രാജ്യങ്ങളാണ് സംഘം സന്ദര്‍ശിയ്ക്കുന്നത്. റോഡുമാര്‍ഗമുള്ള യാത്രകളിലൂടെ റെക്കോര്‍ഡ് നേടിയ സുരേഷ് ജോസഫും, സ്മാര്‍ട്ട് ഡ്രൈവ് മാഗസിന്‍ ചീഫ് എഡിറ്റര്‍ ബൈജു എന്‍ നായരുമാണ് ലാല്‍ജോസിനൊപ്പമുള്ളത്. 27 രാജ്യങ്ങള്‍ കടന്ന് സംഘം ലണ്ടനിലെത്തും
രാവിലെ 9.30 ഓടെ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നിന്നാണ് സംഘം യാത്ര പുറപ്പെട്ടത്. 24,000 കിലോമീറ്ററാണ് ആകെ സഞ്ചാര ദൂരം. ആകെ 75 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചെലവ് വരുന്നത്. ഫോര്‍ഡ് എന്‍ഡേവിയര്‍ 2010 ഓട്ടോമാറ്റിക് കാറാണ് സംഘം യാത്രയ്ക്കായി ഉപയോഗിയ്ക്കുന്നത്.

സംവിധായകന്‍ എന്നതിനപ്പുറം നല്ലൊരു യാത്രികന്‍ കൂടിയാണ് ലാല്‍ ജോസ്. യാത്രയെ സംബന്ധിച്ച് ഡോക്യുമെന്റേഷന്‍ തയ്യാറാക്കാനും പദ്ധതിയുണ്ട്. ഇതിന് പുറമെ യാത്രയുടെ ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും കാണുന്നതിനായി ബ്‌ളോഗ് തുടങ്ങും.












Click it and Unblock the Notifications