Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമലീലയ്ക്ക് ഒപ്പം മാത്രമല്ല, അവനൊപ്പവുമെന്ന് തുറന്ന പ്രഖ്യാപനം.. ദിലീപിന്റെ ഉറ്റചങ്ങാതിക്ക് പൊങ്കാല

കോഴിക്കോട്: അനേകം വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദിലീപിന്റെ രാമലീല പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനോട് എതിര്‍പ്പുള്ളവര്‍ പോലും സിനിമയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് മാത്രമല്ല, പിന്തുണ ദിലീപിനുമാണ് എന്ന് തന്നെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. രാമലീലയുടെ വിജയം ദിലീപ് അനുകൂലികള്‍ എങ്ങനെ വ്യാഖ്യാനിക്കും എന്നതിനുള്ള കൃത്യമായ സൂചന കൂടിയാണ് ഇത്.

രാമലീലയെ എതിർത്തും അനുകൂലിച്ചും

രാമലീലയെ എതിർത്തും അനുകൂലിച്ചും

രാമലീലയെ സിനിമയായി കാണണമെന്നും ദിലീപിന്റെ കേസിനെ സിനിമയുമായി കൂട്ടിക്കുഴയ്ക്കരുതെന്നുമാണ് രാമലീല അനുകൂലികള്‍ വാദിക്കുന്നത്. രാമലീലയെ എതിര്‍ക്കുന്നവര്‍ പറയുന്നത് രാമലീലയുടെ വിജയം സിനിമയുടെ വിജയമായല്ല, മറിച്ച് നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന്റെ വിജയമായിട്ടാണ് ആഘോഷിക്കപ്പെടുക എന്നതാണ്.

സിനിമയ്‌ക്കൊപ്പം മാത്രമല്ല, അവനൊപ്പം

സിനിമയ്‌ക്കൊപ്പം മാത്രമല്ല, അവനൊപ്പം

ആ പറഞ്ഞത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് സംവിധായകന്‍ ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. സിനിമയ്‌ക്കൊപ്പം മാത്രമല്ല, അവനൊപ്പം എന്നാണ് ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്‌ററ്.

തുടക്കത്തിലേ ദിലീപിനൊപ്പം

തുടക്കത്തിലേ ദിലീപിനൊപ്പം

നടിയുടെ കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ സിനിമാ രംഗത്തെ ഒരു വിഭാഗം നടനൊപ്പമായിരുന്നു. ഉറ്റസുഹൃത്ത് കൂടിയായ ലാല്‍ ജോസും അക്കൂട്ടരിലൊരാളായിരുന്നു. സലീം കുമാര്‍ അടക്കമുള്ളവരും ദിലീപിനൊപ്പമായിരുന്നു.

ദിലീപിനെ വിശ്വസിക്കുന്നു

ദിലീപിനെ വിശ്വസിക്കുന്നു

ദിലീപിന്റെ അറസ്റ്റിന് മുന്‍പും പിന്തുണയുമായി ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി ദിലീപിനെ അറിയാമെന്നും ദിലീപിനെ വിശ്വസിക്കുന്നുവെന്നും ലാല്‍ ജോസ് കുറിച്ചു. ദിലീപിനെ അറിയുന്ന സിനിമാക്കാരും ഒപ്പമുണ്ടെന്ന് ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു.

സലിം കുമാർ വിവാദത്തിൽ

സലിം കുമാർ വിവാദത്തിൽ

ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടുന്നത് എന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ അന്ന് പോസ്റ്റ് ചെയ്തത്. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്നാവശ്യപ്പെട്ടത് വലിയ വിവാദവുമായി.

ഫേസ്ബുക്കിൽ പൊങ്കാല

ഫേസ്ബുക്കിൽ പൊങ്കാല

ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നതിന് അന്ന് ലാല്‍ ജോസിനും സലിം കുമാറിനും അടക്കമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടതാണ്. ഇത്തവണയും പൊങ്കാലയ്ക്ക് കുറവൊന്നുമില്ല. സിനിമയെ പിന്തുണച്ചതല്ല, മറിച്ച് അവനൊപ്പം എന്നതാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നിലപാട് നിരാശാജനകം

നിലപാട് നിരാശാജനകം

സിനിമയെ പിന്തുണച്ച് സംസാരിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ അതിന്റെ കൂടെ അവനൊപ്പം എന്ന ഡയലോഗ് തീര്‍ത്തും നിരാശാജനകമായിപ്പോയി എന്നാണ് കമന്റുകള്‍. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ അവളോടൊപ്പമാണോ അവനോടൊപ്പമാണോ നില്‍ക്കുക എന്നും ചോദ്യമുണ്ട്.

ഗോവിന്ദച്ചാമിക്ക് ഒപ്പമോ

ഗോവിന്ദച്ചാമിക്ക് ഒപ്പമോ

ഗോവിന്ദച്ചാമിക്ക് ഒപ്പം എന്നൊരു പോസ്റ്റ് കൂടി ഇറക്കാമായിരുന്നു എന്നും പരിഹാസമുണ്ട്. തങ്ങള്‍ അവള്‍ക്കൊപ്പമാണെന്ന് തന്നെ പലരും പോസ്റ്റിന് താഴെ തുറന്ന പ്രഖ്യാപനവും നടത്തിയിരിക്കുന്നു.ലാല്‍ ജോസിനോട് ഉണ്ടായിരുന്ന മതിപ്പ് ഇതോടെ പോയിക്കിട്ടിയെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

ദിലീപിന്റെ ഉറ്റ സുഹൃത്ത്

ദിലീപിന്റെ ഉറ്റ സുഹൃത്ത്

ദിലീപിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള സംവിധായകനാണ് ലാല്‍ ജോസ്. ആലുവ സബ് ജയിലില്‍ ദിലീപിനെ ആദ്യം ചെന്ന് കണ്ടവരുടെ കൂട്ടത്തിലും ലാല്‍ ജോസുണ്ട്. ദിലീപിനെ കണ്ട് ലാല്‍ ജോസ് കരഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+