ലാല്‍ ജോസും സുരേഷ് ജോസഫും ലണ്ടനിലെത്തി
27 രാജ്യങ്ങള്‍, അവ്യക്തമായ ഭൂപ്രദേശം, അസാധാരണമായ കാലവസ്ഥ, 24000 കിലോമീറ്റര്‍, പ്രതീക്ഷിക്കാത്ത ദുരനുഭവങ്ങള്‍...ഒന്നിനും പരാതിയില്ല... കെഎല്‍ 29 സി, 2131 എന്ന കാര്‍ ഞങ്ങളെ ഒരിക്കലും തളര്‍ത്തിയില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കാര്‍ ആദ്യമായി കൊച്ചിയില്‍ നിന്ന് ലണ്ടനിലെത്തി. ആദ്യമായി ഒരു കാര്‍ റെക്കോര്‍ഡ് ഡ്രൈവ് പൂര്‍ത്തിയാക്കി- ലാല്‍ജോസ് ഫേസ്ബുക്കിലെഴുതി.
ഇടയില്‍ ചില പ്രശ്നങ്ങളും ഒരാള്‍ പിണങ്ങിപ്പിരിയുകയുമൊക്കെ ചെയ്തെങ്കിലും ലാല്‍ ജോലും സുരേഷ് ജോസഫും ദൗത്യം പൂര്‍ത്തിയാക്കി. 75 ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും ലണ്ടനിലെത്തി. ഫേസ്ബുക്കിലെ ലാല്‍ജോസിന്റെ പോസ്റ്റിലൂടെയാണ് കേരളം ആ വാര്‍ത്ത അറിഞ്ഞത്. ആ യാത്രയിലൂടെ ഒരു മടക്കയാത്ര...ചിത്രങ്ങള്‍ കാണൂ

ജൂണ്‍ 16ന് തുടങ്ങി
ജൂണ്‍ 16നാണ് ലാല്‍ ജോസും റോഡുമാര്‍ഗമുള്ള യാത്രകളിലൂടെ റെക്കോര്‍ഡ് നേടിയ സുരേഷ് ജോസഫും സ്മാര്‍ട്ട് ഡ്രൈവ് മാഗസിന് ചീഫ് എഡിറ്റര്‍ ബൈജു എന്‍ നായരും യാത്ര പുറപ്പെട്ടത്.

ലക്ഷ്യം
75 ദിവസങ്ങള്‍ നീളുന്ന യാത്ര. 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. കരമാര്‍ഗം കൊച്ചിയില്‍ നിന്ന് ആദ്യമായി ഒരു യാത്ര. ചരിത്രത്തിലെ നേട്ടം

വഴികാട്ടി
ഫോര്‍ഡ് എന്‍ഡേവിയര്‍ 2010 ഓട്ടോമാറ്റിക് കാറാണ് സംഘം യാത്രയ്ക്കായി ഉപയോഗിച്ചത്. അങ്ങനെ ആദ്യമായി കേരള രജിസ്ട്രേഷനുള്ള ഒരു കാര്‍ ലണ്ടനിലെത്തി

തെറ്റിപ്പിരിഞ്ഞു
ഇടയില്‍ വച്ച് ടീമംഗങ്ങളില്‍ ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു. ബൈജു എന്‍ നായരാണ് ഇടയില്‍ തെറ്റിപ്പിരിഞ്ഞ് തനിച്ച് ബസില്‍ യാത്ര ചെയ്തത്. ഇത് യാത്രയുടെ സുഖമല്പം കുറച്ചെങ്കിലും ദൗത്യത്തില്‍ നിന്ന് സംഘം പിന്നോട്ട് പോയില്ല

ഇടയില്‍ വിക്രമാദിത്യന്
വിക്രമാദിത്യന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ലാല്‍ ജോസ് യാത്ര തിരിച്ചത്. യാത്ര മധ്യത്തിലെത്തിയപ്പോഴേക്കും വിക്രമാദിത്യന് റിലീസായി. മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്

യാത്രയിലെ വിശേഷങ്ങള്‍
യാത്രയിലെ വിശേഷങ്ങളും അനുഭവങ്ങളും ലാല്‍ ജോസ് ഫേസ്ബുക്കിലൂടെയും ബ്ലോഗിലൂടെയും പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications