സിദ്ദിഖിനെ കാണാനെത്തി ഉറ്റസുഹൃത്ത് ലാൽ, കാര്യമായിട്ട് ഒന്നും ഇല്ലായിരുന്നു, അറ്റാക്ക് പെട്ടെന്നെന്ന് മേജർ രവി
കൊച്ചി: ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിനെ സന്ദര്‍ശിച്ച് സിനിമാ രംഗത്തെ പ്രമുഖര്‍. നടനും സംവിധായകനും സിദ്ദിഖിന്റെ അടുത്ത സുഹൃത്തും കൂടിയായ ലാല്‍, സംവിധായകരായ ബി ഉണ്ണിക്കൃഷ്ണന്‍, മേജര്‍ രവി, പ്രജേഷ് സെന്‍, നടന്‍ റഹ്‌മാന്‍, സിദ്ധിക്, ദിലീപ്, ഗായകന്‍ എംജി ശ്രീകുമാര്‍ എന്നിവര്‍ കൊച്ചിയിലെ ആശുപത്രിയില്‍ എത്തി.
സിദ്ദിഖ് ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണെന്നും അദ്ദേഹത്തെ കാണാന്‍ പറ്റിയില്ലെന്നും മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. ''ആശുപത്രിയിലെ മാനേജരെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഡോക്ടര്‍മാരുടെ യോഗം നടക്കുന്നുണ്ട്''. എന്ത് വേണമെന്ന് കുടുംബം തീരുമാനിക്കട്ടെ എന്ന അവസ്ഥയാണെന്നും മേജര്‍ രവി പറഞ്ഞു.

''അദ്ദേഹത്തിന് കാര്യമായിട്ടുളള ഒന്നും ഇല്ലായിരുന്നു. മിനിഞ്ഞാന്ന് തിരിച്ച് റൂമില്‍ വന്നതായിരുന്നു. പെട്ടെന്നാണ് ഒരു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായത്. അതോടെ വീക്കായി. നല്ല ആരോഗ്യത്തോടെ ഇരുന്ന ആളാണ്. എന്ത് ചെയ്യാനൊക്കും. നമുക്ക് പ്രാര്‍ത്ഥിക്കാം'', മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. ''നാല് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഇല്ല. ആ ചിരിക്കുന്ന മുഖം തന്നെ ആയിരുന്നു'' എന്നും മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications