കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയിൽ നടൻ മോഹൻലാലിനെ അപമാനിക്കുന്നതാണെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്ളവേഴ്സ് ചാനൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിനിടയാക്കിയ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജോബിയും ക്ഷമോ ചോദിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ തെറിവിളിയും ഭീഷണിയുമായിരുന്നു ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് നടന്റെ വിശദീകരണം. എന്നാൽ വീഡിയോയിൽ ജോബി ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ചാണ് പുതിയ തെറിവിളി.

വേദനിപ്പിക്കുന്ന രീതിയിൽ

വേദനിപ്പിക്കുന്ന രീതിയിൽ

"കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ചാനലിലെ ഒരു സ്റ്റാർ മാജിക് എന്ന പരിപാടിയിലെ ഒരു എപ്പിസോഡ് ചെയ്യികയുണ്ടായി. അതിൽ മലയാള സിനിമയിലെ, ലോകസിനിമയുടെ തന്നെ താരരാജാവായ മോഹന്‍ ലാലിനെ കുറിച്ച്
അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മോഹൻലാലിനെ ഏത് കൊച്ച് കുഞ്ഞിനും ഇഷ്ടമാണ്, അവരുടെ മനസിനെ വേദനിപ്പിക്കുന്ന രീതിയിൽ വാക്ക് പറയാനിടയായി എന്ന് ആ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞപ്പോളാണ് അറിയാൻ ഇടയായത്.

ഏറെ ദു:ഖമുണ്ടാക്കി

ഏറെ ദു:ഖമുണ്ടാക്കി

അത് ഒരുപാട് പേര്‍ക്ക് വേദനിച്ചു, ഒത്തിരി ദു:ഖമുണ്ടാക്കി എന്ന് ഫോണിലൂടെ അറിയാൻ സാധിച്ചു. അത് എനിക്കും ഏറെ ദു:ഖമുണ്ടാക്കി. ഒരു സ്‌കിറ്റ് ചെയ്യുമ്പോൾ അല്ലേങ്കിൽ ഒരു കോമഡി പ്രോഗ്രാം ചെയ്യുമ്പോൾ മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാനാണ് ചെയ്യുന്നത്. എന്നാല്‍ ഏറെ പേർക്ക് ഇത് ദു:ഖമുണ്ടാക്കുന്നതായി പോയി. മോഹന്‍ ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് അത് വിഷമമുണ്ടാക്കി എന്നറിയുന്നു. എനിക്കും വിഷമമായി.

ദയവായി ക്ഷമിക്കണം

ദയവായി ക്ഷമിക്കണം

ഞാൻ ക്ഷമ ചോദിക്കുകയാണ്. എല്ലാവരേയും സന്തോഷിപ്പിക്കുകയെന്നാണല്ലോ ഒരു കലാകാരന്റെ ഉത്തരവാദിത്തം. അത് വേദനയുണ്ടാക്കുന്നത് ആയിപോയതിൽ ഞാനും ഒരുപാട് വിഷമിപ്പിക്കുന്നു. ദയവായി ക്ഷമിക്കണം, ഈ ചെറിയ കലാകാരന് പറ്റിയ അബദ്ധമായി ഇതിനെ കാണണേ, ജോബി വീഡിയോയിൽ പറഞ്ഞു.

Recommended Video

cmsvideo
How malayalam leading actors prevent baldness | Oneindia Malayalam
 'നെഞ്ച് വിരിച്ച് ലാലപ്പൻ'

'നെഞ്ച് വിരിച്ച് ലാലപ്പൻ'

കഥാപാത്രത്തിന്റെ എൻട്രിയിൽ നെഞ്ച് വിരിച്ച് ലാലേട്ടൻ എന്ന സിനിമാ ഗാനത്തിന് പകരം നെഞ്ച് വിരിച്ച് ലാലപ്പൻ എന്ന രീതിയിൽ പാരഡി ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. മോഹൻലാലിനെ മനപ്പൂർവം അപമാനിക്കുന്നതാണ് പരിപാടിയെന്നായിരന്നു വിമർശനം. ഇതോടെ അദ്ദേഹത്തെ മനപ്പൂർവ്വം അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നും ചാനൽ പ്രസ്താവന ഇറക്കിയിരുന്നു.

ചാനലിന്റെ വിശദീകരണം

ചാനലിന്റെ വിശദീകരണം

സ്കിറ്റിൽ പറഞ്ഞ ഡയലോഗുകൾ മോഹൻലാൽ സാറിന്റെ പ്രിയപ്പെട്ട ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞങ്ങൾ മനസ്സിലാക്കി.മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനയയുടേയും ലിയ ആരാധകരാണ് ഫ്‌ളവേഴ്‌സ് ടിവി.പരിപാടിയിലൂടെ വേദനയുണ്ടാക്കതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു ചാനലിന്റെ വിശദീകരണം.

സൈബർ ആക്രമണം

സൈബർ ആക്രമണം

സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം കടുത്തതോടെ പരിപാടി യുട്യൂബിൽ അപ്ലോഡ് ചെയ്ത പ്രോഗ്രം ഇന്നലെ രാത്രിയോടെ തന്നെ ചാനൽ പ്രൈവറ്റ് ഓപ്ഷനിലേക്ക് മാറ്റിയിരന്നു.അതേസമയം ജോബിയുടെ വീഡിയോയ്ക്കെതിരേയും സൈബർ ആക്രമണം കൊഴുക്കുന്നുണ്ട്.

ബഹുമാന സൂചകമായിട്ടാണെന്ന്

ബഹുമാന സൂചകമായിട്ടാണെന്ന്

ലാലേട്ടൻ എന്നോ ശ്രീ മോഹൻലാലോ എന്ന് പറയാതെ ജോബി വെറും മോഹൻലാൽ എന്ന് വിളിച്ചുവെന്ന് പറഞ്ഞാണ് തെറിവിളി. മോഹൻലാലിനേയും മമ്മൂട്ടിയേയും ലാലേട്ടനെന്നും മമ്മൂക്കയെന്നും വിളിക്കുന്നത് അവരോടുള്ള ബഹുമാന സൂചകമായിട്ടാണെന്നും അങ്ങനെ അഭിസംബോധന ചെയ്യണമെന്നും ചിലർ ഭീഷണി മുഴക്കുന്നുണ്ട്.

English summary
Lalappan reference; after flowers channel actor Joby apologizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X