Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!

Recommended Video

cmsvideo
    ശബരിമല വിഷയത്തിൽ ദീപ രാഹുൽ ഈശ്വറിനെ തേച്ചൊട്ടിച്ച് ഫേസ്ബുക് കുറിപ്പ്

    കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതിയെ വിധിയെ തുറന്ന് എതിര്‍ക്കുന്നവരില്‍ മുന്നിലാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തടയുമെന്ന് വരെ പരസ്യമായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഈശ്വര്‍ തയ്യാറായിട്ടുണ്ട്. രാഹുല്‍ ഈശ്വറിന്റെ ഭാര്യയും അവതാരകയുമായ ദീപ രാഹുല്‍ ഈശ്വറിന്റെ നിലപാടുകളും വ്യത്യസ്തമല്ല.

    സുപ്രീം കോടതി വിധിക്ക് പിന്നാലെ വിവിധ ചാനലുകളില്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം ദീപ സ്ത്രീപ്രവേശനത്തിന് എതിരെ ഘോരഘോരം വാദങ്ങള്‍ ഉയര്‍ത്തി. ദീപയ്ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ലാലി പിഎം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

    മല ചവിട്ടുന്ന പ്രശ്നമില്ല

    മല ചവിട്ടുന്ന പ്രശ്നമില്ല

    ന്യൂസ് 18 ചാനലില്‍ അടക്കം നടത്തിയ ശബരിമല വിഷയത്തിലെ ചര്‍ച്ചകളില്‍ ദീപ രാഹുല്‍ ഈശ്വര്‍ കോടതി വിധിക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ ഒരിക്കലും 50 വയസ്സിന് മുന്‍പ് മല ചവിട്ടില്ലെന്നും അങ്ങനെ ചവിട്ടുന്നുവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നും ദീപ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശത്തിന് എതിരെ പോരാടുമെന്നും ദീപ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

    ജെല്ലിക്കെട്ട് പോലെ പ്രക്ഷോഭം

    ജെല്ലിക്കെട്ട് പോലെ പ്രക്ഷോഭം

    രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്ന വാദങ്ങളുടെ അതേ പകര്‍പ്പാണ് ദീപയുടേയും. ജെല്ലിക്കെട്ട് മാതൃകയില്‍ ശബരിമല വിധിക്കെതിരെ പോരാട്ടം നടത്തും എന്നും മതവിശ്വാസം വ്രണപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദീപ പറഞ്ഞു. ശബരിമലയില്‍ പോകാന്‍ താല്‍പര്യമില്ലാത്ത സ്ത്രീകള്‍ പോകേണ്ടതില്ല എന്നും താല്‍പര്യമുള്ളവര്‍ പോകട്ടെ എന്നുമുള്ള വാദങ്ങളൊന്നും ദീപ അംഗീകരിക്കാന്‍ തയ്യാറല്ല.

     ജീവൻ പോയാലും കയറരുത്

    ജീവൻ പോയാലും കയറരുത്

    ദീപയുടെ നിലപാടുകള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ലാലി പിഎം. ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെയാണ്: ന്യൂസ് 18 ൽ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ ദേഷ്യം കൊണ്ട് കത്തുകയാണ് .. കോടതി എന്തൊക്കെ പറഞ്ഞാലും വിശ്വാസ്സികളായ സ്ത്രീകൾ ശബരിമലയിൽ കയറില്ലാത്രേ. കയറരുത്.. കയറരുത്.. ജീവൻ പോയാലും കയറരുത്.. എന്നാൽ വിശ്വാസം കൊണ്ടോ കൗതുകം കൊണ്ടോ അവിടം സന്ദർശിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അവിടെ പോകാനും സാധിക്കണം.. അത്രേയുള്ളു..

    ശരി മോളെ അനക്ക് വേണ്ടേ വേണ്ട

    ശരി മോളെ അനക്ക് വേണ്ടേ വേണ്ട

    ദീപയുടെ ലോജിക്ക് വച്ച് ഏതെങ്കിലും പെണ്ണുങ്ങൾ വന്ന് കോടതി എന്തൊക്കെ പറഞ്ഞാലും എനിക്ക് വിവാഹേതര ബന്ധത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞാലോ..?താൻ സ്വവർഗ്ഗലൈംഗീകതയെ അംഗീകരിക്കുന്നില്ലാന്ന് പറഞ്ഞാലോ..? കോടതി പറയും ശരി മോളെ അനക്ക് വേണ്ടേ വേണ്ട.. വേണ്ടവരുണ്ടെന്ന്... നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി എത്രയെത്ര നിയമങ്ങളുണ്ടായിട്ടുണ്ട്..?

    നിയമങ്ങളെക്കുറിച്ച് അറിവുള്ളവർ

    നിയമങ്ങളെക്കുറിച്ച് അറിവുള്ളവർ

    എത്ര മാത്രം സ്ത്രീ പക്ഷ നിയമങ്ങൾ.. അതിനെക്കുറിച്ചോക്കെ അറിയാവുന്ന എത്ര പേരുണ്ട് നാട്ടിൽ.. അറിഞ്ഞിട്ടും ഉപയോഗിക്കാത്തവരുമുണ്ടാകും അനേകങ്ങൾ.. ഏറ്റവും വലിയ ചൂഷണകേന്ദ്രങ്ങളായ വീടകങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമൊക്കെ നിയമങ്ങളുള്ളപ്പോഴും അതുപയോഗിക്കുന്ന എത്ര പേരുണ്ടാകും..? അതിനെക്കുറിച്ചറിയാവുന്നവർ..?

    ഇത്രേം ഇമോഷണലാവാതെ

    ഇത്രേം ഇമോഷണലാവാതെ

    ദുരഭിമാനവും , പിന്നെ കുട്ടികളുടെ ഭാവിയെക്കരുതിയും, ജീവനോപാധിയില്ലാഞ്ഞിട്ടും മറ്റു അഭയസ്ഥാനങ്ങളുമില്ലാത്തത് കൊണ്ടുമൊക്കെ, നിയമങ്ങൾ ഉപയോഗിക്കാത്തവരുമുണ്ടാകും.. അത് കൊണ്ട് ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ് ... ഇങ്ങനെ സങ്കടപ്പെട്ടാലോ .. സ്ത്രീകൾ ശബരിമലയിലെന്നല്ല ഒരു മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പോയി ചൂഷകർക്ക് വളം വച്ച് കൊടുക്കണമെന്നെനിക്കഭിപ്രായമില്ല.

    സ്ത്രീകൾ കയറുക തന്നെ വേണം

    സ്ത്രീകൾ കയറുക തന്നെ വേണം

    ചുഷണങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളാണവ.. എല്ലാം സ്ത്രീകളുടെ ആരാധനയാൽ കൊഴുത്തു വീർത്തവ... എന്നാലെവിടമെങ്കിലും ഒരു സ്ത്രീയാണെന്ന കാരണത്താൽ അവളുടെ ആർത്തവരക്തത്താൽ ശരീരശുദ്ധിയെന്ന പരിഹാസ്യമായ കാരണത്താൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അവിടം സ്ത്രീകൾ കയറുക തന്നെ വേണം.. അല്ലാണ്ടെന്ത് എന്നാണ് ലാലി പിഎം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    ലാലി പിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+